Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഔഷധ രംഗത്തെ ചൈനീസ് കുത്തക പൊളിച്ചടുക്കി ഇന്ത്യ; ജനറിക് മരുന്നുകൾക്ക് അമേരിക്ക പോലും ആശ്രയിക്കുന്നത് ഇന്ത്യയെ; യു എസ് ഫാർമകോപിയ റിപ്പോർട്ട് പുറത്ത്

by Brave India Desk
Apr 8, 2022, 01:27 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ടൺ: ലോകത്തിന്റെ ഔഷധശാല എന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വിശേഷണം അന്വർത്ഥമാക്കി ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ മരുന്ന് കയറ്റുമതി രാജ്യം എന്ന ചൈനയുടെ കുത്തക ഇന്ത്യ മറികടന്നു. അമേരിക്കയിലെ ഭൂരിപക്ഷം ജനറിക് മരുന്നുകളും നിർമിക്കാൻ വേണ്ട അസംസ്കൃത വസ്തുക്കൾ അയച്ചു കൊടുക്കുന്ന രാജ്യവും ഇന്ത്യയാണ്.

അമേരിക്കൻ ഏജൻസിയായ യുഎസ് ഫാർമകോപിയ പുറത്തു വിട്ട പഠന റിപ്പോർട്ട് പ്രകാരമാണ് ഈ കണക്കുകൾ. പ്രതിവർഷം രണ്ടര ലക്ഷം കോടി രൂപയുടെ ഫാർമസ്യൂട്ടിക്കൽസ് കയറ്റുമതിയാണ് ഇന്ത്യയുടേത്. ജനറിക് മരുന്നുകളുടെ ലോകമാകെയുള്ള വിൽപനയുടെ 20% ഇന്ത്യയിൽ നിന്നാണ്. സൺ ഫാർമ, ദേവിലാബ്, ഡോ.റെഡ്ഡീസ്, സിപ്ള, എംക്യൂർ, ബയോകോൺ, ടോറന്റ്, ലുപിൻ എന്നിവയാണ് ഇന്ത്യയിലെ മുൻനിര അന്താരാഷ്ട്ര മരുന്ന് കമ്പനികൾ.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ഇന്ത്യൻ മരുന്നുകളുടെ ഗുണനിലവാരത്തിലും ലഭ്യതയിലും തൃപ്തി തോന്നിയ വിദേശ രാജ്യങ്ങൾ ഇന്ത്യയെ പ്രധാന മരുന്ന് വിപണികളിൽ ഒന്നായി വളരെ വേഗം അംഗീകരിക്കുകയായിരുന്നുവെന്ന് യുഎസ് ഫാർമകോപിയ വ്യക്തമാക്കുന്നു. കൊവിഡ് കാലത്ത് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അടക്കം ഇന്ത്യ സഹായിക്കണമെന്ന് അഭ്യർഥിച്ചു. ഇന്ത്യയിൽ ഉൽപാദിപ്പിച്ച, മലേറിയയ്‌ക്കെതിരായ മരുന്ന് ആയ ഹൈഡ്രോക്സി ക്ലോറിക്വിൻ ഉപയോഗിച്ച് രാജ്യത്തെ കോവിഡ് രോഗികളെ ചികിത്സിക്കാനാവുമെന്ന് അമേരിക്കൻ ഡോക്ടർമാർ വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ നരേന്ദ്ര മോദി മരുന്ന് കയറ്റിയയയ്‌ക്കാൻ സമ്മതം നൽകണമെന്ന് ട്രമ്പ് അഭ്യർത്ഥിച്ചു. ഇന്ത്യയും യുഎസുമായി മികച്ച ബന്ധം പുലർത്തിവരുന്നതായുള്ള ആത്മവിശ്വാസവും ട്രംപ് പങ്കുവച്ചു. ഇതേ തുടർന്ന് നിയന്ത്രണങ്ങളിൽ ചില അയവുകൾ വരുത്താൻ ഇന്ത്യൻ ഭരണകൂടം തീരുമാനിക്കുകയും യുഎസ് മരുന്ന് പ്രതിസന്ധി താൽക്കാലികമായി പരിഹരിക്കപ്പെടുകയും ചെയ്‌തു.

മരുന്നുകളുടെ നിർമാണച്ചെലവ് വളരെ കുറവാണ് എന്നതും ഇന്ത്യൻ മരുന്നുകൾക്ക് യുഎസിൽ സ്വീകാര്യത ലഭിക്കാൻ പ്രധാന കാരണമായി. കൊവിഡ് കാലത്ത് ഇന്ത്യയിലേതിന് സമാനമായി യുഎസ് വിപണിയെയും നിരീക്ഷിച്ചിരുന്നതിനാൽ ഇരു രാജ്യങ്ങളുടെയും ആവശ്യത്തിന് പര്യാപ്തമായ മരുന്ന് ഉൽപാദിപ്പിക്കാൻ ഇന്ത്യൻ കമ്പനികൾക്ക് കഴിഞ്ഞു. അസംസ്‌കൃതവസ്തുക്കൾ ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യാതെ, രാജ്യത്തിനകത്ത് ലഭിച്ചവ കൊണ്ടാണ് ഇന്ത്യ മരുന്നുകൾ തയ്യാറാക്കിയത്. ഇത് നിർമാണച്ചെലവ് കുറയ്ക്കാനും കോവിഡ് കാലത്ത് മുടക്കം വരാതെ മരുന്നുകൾ ഉൽപാദിപ്പിക്കാനും സഹായകമായി.

അമേരിക്കയിൽ ഉൽപാദിപ്പിക്കുന്ന 90 ശതമാനം മരുന്നുകളുടെയും പ്രധാന കേന്ദ്രമാണ് ഇന്ത്യയെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: medicineusaindiaAtmanirbhar Bharat
Share21
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies