കോടഞ്ചേരിയിലെ മിശ്രവിവാഹത്തിന് പിന്നാലെ ആരോപണവുമായി ജോയ്സനയുടെ പിതാവ് രംഗത്ത്. മകളെ ഇതുവരെ കാണാത്തതില്‍ ദുരൂഹതയുണ്ട്. മകളെ തട്ടിക്കൊണ്ടുപോയതാണ്. ചതിയില്‍ പെടുത്തുകയായിരുന്നുവെന്നും, സംസ്ഥാന പൊലീസില്‍ വിശ്വാസമില്ലെന്നും ജോസഫ് പറഞ്ഞു. സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നാണ് പിതാവ് ആവശ്യം ഉന്നയിച്ചു.
ഇത്രയും ദിവസമായിട്ടും മകളെ തിരിച്ചെത്തിക്കാന്‍ സംസ്ഥാന പൊലീസിന് കഴിഞ്ഞിട്ടില്ല. അതിനാല്‍ പൊലീസിനെ വിശ്വാസമില്ല. മകള്‍ക്കായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമനടപടിയുമായി മുന്നോട്ട് പോകും. തനിക്ക് നീതി ലഭിച്ചില്ലെന്നും മകളെ തട്ടിക്കൊണ്ടുപോയതിന് തെളിവുകള്‍ ഉണ്ടെന്നും പിതാവ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കോടഞ്ചേരിയില്‍ വച്ച് ഡിവൈഎഫ്ഐ നേതാവായ ഷിജിനും, ജോയ്സ്നയും തമ്മില്‍ വിവാഹം കഴിച്ചത്.
Discussion about this post