കൊച്ചി: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പിനെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി. ഗുണനിലവാരം കുറഞ്ഞ വഴിപാട്, പൂജാ സാധനങ്ങൾ വിൽക്കുന്നവരെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണം. ഇത്തരക്കാർ ദയ അർഹിക്കുന്നില്ലെന്ന് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് പറഞ്ഞു.
അഴിമതി നടക്കുന്നില്ലെന്ന് ക്ഷേത്ര ഉപദേശക സമിതി ഉറപ്പു വരുത്തണം. ചട്ടലംഘനം നടത്തുന്ന കരാറുകാരനെതിരെയും ദേവസ്വം ബോർഡ് ജീവനക്കാർക്കെതിരെയും നടപടി എടുക്കണമെന്നും കോടതി ഉത്തരവിട്ടു. വഴിപാട് തട്ടിപ്പുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജി തീർപ്പാക്കവെയായിരുന്നു കോടതിയുടെ ശക്തമായ നിരീക്ഷണങ്ങൾ.
Discussion about this post