രാജ്കോട്ട്: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവ് ഹര്‍ദിക് പട്ടേലിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്കോട്ടില്‍ ഇന്ത്യ -ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ പ്രതിഷേധം സംഘടിപ്പിയ്ക്കാനെത്തിയ പട്ടേലിനെ സ്റ്റേഡിയത്തിന് 2 കിലോമീറ്റര്‍ അകലെ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹര്‍ദികിന്റെ ആറ് അനുയായികളെയും പൊലീസ് അറസ്റ്റ് ചെയ്തു.
രാജ് കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡയിത്തിലേയ്ക്കുള്ള വഴി തടയുമെന്നും ഇന്ത്യ ദക്ഷിണാഫ്രിക്ക ടീമുകളെ തടയുമെന്നും പട്ടേല്‍ ഭീഷണി മുഴക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സ്റ്റേഡയത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
Discussion about this post