ഡൽഹി: കോൺഗ്രസ് പാർട്ടിയിൽ ചേരാനുള്ള ക്ഷണം നിരസിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. 2024ൽ അധികാരത്തിൽ തിരികെ എത്താൻ ശ്രമിക്കുന്ന കോൺഗ്രസിന് കനത്ത തിരിച്ചടി നൽകിയാണ് പ്രശാന്ത് കിഷോർ പിന്മാറുന്നത്.
കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാനും തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുമുള്ള ക്ഷണം നിരസിക്കുന്നു. തന്നേക്കാൾ ഉപരിയായി പാർട്ടിക്ക് ആവശ്യം നേതൃഗുണവും ആഴത്തിൽ വേരൂന്നിയ ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കൂട്ടായ യത്നവുമാണ്. അടിസ്ഥാനപരമായി പരിഷ്കാരങ്ങൾ കൊണ്ടു വരാൻ പാർട്ടി തയ്യാറാകണമെന്നും പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു.
പാർട്ടിയിൽ ചേരാനുള്ള ക്ഷണം പ്രശാന്ത് കിഷോർ നിരസിച്ചതായി മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല വ്യക്തമാക്കി. പ്രശാന്ത് കിഷോറിന്റെ വരവിൽ കോൺഗ്രസിലെ ചില മുതിർന്ന നേതാക്കൾ അസ്വസ്ഥരായിരുന്നു. അദ്ദേഹം മുന്നോട്ട് വെച്ച നിർദേശങ്ങളിൽ പുതുമയൊന്നും ഇല്ലെന്ന് ദിഗ്വിജയ് സിംഗ് ഉൾപ്പെടെയുള്ള നേതാക്കൾ വിമർശിച്ചിരുന്നു.
Discussion about this post