തിരുവനന്തപുരം: മരപ്പണിയുടെ മറവിൽ തോക്ക് നിർമാണം നടത്തിയ രണ്ട് പേർ അറസ്റ്റിലായി. വെമ്പായം അരശുംമൂട് മൂന്നാനക്കുഴിയിൽ എ.എസ്.മൻസിൽ അസിം (42), ആര്യനാട് ലാലി ഭവനിൽ സുരേന്ദ്രൻ (63) എന്നിവരാണ് പിടിയിലായത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരശുമുട്ടിലെ അസിമിന്റെ വീട് റെയ്ഡ് ചെയ്തപ്പോഴാണ് തോക്ക് നിർമാണം പിടിക്കപ്പെട്ടത്.
വെടിമരുന്ന്, 9 എം എം പിസ്റ്റൾ, ഴയ റിവോൾവർ, 7.62 എംഎംഎസ്എൽആർ പോലുള്ള തോക്കുകളിൽ ഉപയോഗിക്കുന്നതുൾപ്പെടെയുള്ള സാധനങ്ങൾ എന്നിവയാണ് പിടികൂടിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും പൊലീസ് പറഞ്ഞു.
Discussion about this post