ഡല്‍ഹി: രാഷ്ട്രപതി ഭവന് സമീപം ഹെലിക്യാമുമായി വിദേശിയെ കണ്ടത് സുരക്ഷ ഭീതി പരത്തി. സംഭവത്തെ കുറിച്ചന്വേഷിക്കുമെന്ന് ഡല്‍ഹി ഡി.സി.പി പറഞ്ഞു. ഇതിനെ തുടര്‍ന്ന് പാര്‍ലമെന്റ് പരിസരത്ത് സുരക്ഷ ശക്തമാക്കി. പാര്‍ലമെന്റ് മന്ദിരത്തിനും രാഷ്ട്രപതിഭവനും സമീപമുള്ള ഉയര്‍ന്ന സുരക്ഷ മേഖലയായ വിജയ് ചൗക്കിനടുത്താണ് അജ്ഞാതനായ ആളെ ഹെലിക്യാമുമായി കണ്ടത്.
വിജയ് ചൗക്കിനടുത്ത് റിമോട്ട് കണ്‍ട്രോളുമായി നില്ക്കുന്ന വിദേശിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകനാണ് പൊലീസിന് വിവരം നല്‍കിയത്. മുപ്പതടിയോളം ഉയരത്തില്‍ പറക്കുന്ന ഹെലിക്യാം നിയന്ത്രിക്കുകയായിരുന്നു ഇയാള്‍. മാധ്യമപ്രവര്ത്തകന് എതിര്‍ത്തതിനെ തുടര്‍ന്ന് അടുത്ത് നിര്‍ത്തി ഇട്ടിരുന്ന കാറില്‍ കയറി ഇയാള്‍ പോകുകയായിരുന്നു. വാഹനത്തിന്റെ നമ്പര്‍ റഷ്യന്‍ എംബസിയുടെതായിരുന്നെന്നു മാധ്യമ പ്രവര്ത്തകന് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.
വിദേശി ഹെലിക്യാം പകര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ആകാശത്ത് നിന്നും ചിത്രങ്ങളും വിഡിയോയും പകര്‍ത്താന്‍ കഴിയുന്ന റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് ഹെലിക്യാം.
Discussion about this post