കാസര്‍കോട് : കോണ്‍ഗ്രസ് വിമതരായി മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക നല്കിയ ആറുപേരെ ഡി.സി.സി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പി.കെ. രാഗേഷ്, കെ.പി അനിത, കെ. ബാലകൃഷ്ണന്, ലീല, ശോഭന, കെ. നൈന എന്നിവരെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
ഒരു തവണ കൂടി വിമതരുമായി ചര്‍ച്ചകള്‍ നടത്താന്‍ ഡി.സി.സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനുശേഷമേ വിമര്‍ക്കെതിരെ നടപടിയെടുക്കുകയുളളു. ജില്ലയിലെ വിമതരുടെ പട്ടിക നല്‍കാനും കെ.പി.സി.സി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിമതര്‍ പിന്മാണമെന്നും പിന്മാറാനുള്ള അവസാന അവസരമാണ് നല്‍കുന്നതെന്നും മുഖ്യമന്ത്രി ഉ്മ്മന്‍ ചാണ്ടി പറഞ്ഞു.
വിമതര്‍ക്ക് നേതൃത്വം അന്ത്യശാസനം നല്‍കിയിട്ടും പലയിടത്തും യു.ഡി.എഫിന് വിമത സ്ഥാനാര്‍ത്ഥികളുണ്ട്.
Discussion about this post