കൊച്ചി: ഇനി മുതല്‍ മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും വിവാഹ ഷൂട്ടിന് അനുമതി. കൊച്ചി മെട്രോയെ ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പരീക്ഷണം.
മുമ്പേ ഡൽഹി മെട്രോയില്‍ ഫോട്ടോ ഷൂട്ട് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലും ഇത് നടപ്പിലാക്കുന്നത്.ഫോട്ടോഷൂട്ടിനായി ഒരു കോച്ച് അല്ലെങ്കില്‍ മൂന്ന് കോച്ച് ബുക്ക് ചെയ്യാം. നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാവുന്നതാണ്. ആലുവയില്‍ നിന്ന് പേട്ടയിലേക്കും തിരിച്ചും യാത്ര ചെയ്തുകൊണ്ട് ഷൂട്ട് ചെയ്യാം, മറ്റ് തടസങ്ങളില്ല.
എന്നാല്‍ ഓരോന്നിനും നിരക്കുകള്‍ വ്യത്യസ്തമാണ്. നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനില്‍ രണ്ട് മണിക്കൂര്‍ ഷൂട്ട് ചെയ്യാന്‍ 5000 രൂപയാണ് നിരക്ക്. മൂന്ന് കോച്ചിന് 12000 രൂപ നിരക്ക് വരും. കൂടാതെ സഞ്ചരിക്കുന്ന ട്രെയിനില്‍ ഷൂട്ട് ചെയ്യണമെങ്കില്‍ ഒരു കോച്ചിന് 8000 രൂപയും മൂന്ന് കോച്ചിന് 17500 രൂപയുമാണ്. മാത്രമല്ല, ഷൂട്ടിന് മുമ്പ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കണം. ഒരു കോച്ചിന് 10000 രൂപയാണ് ഡെപ്പോസിറ്റ്, മൂന്ന് കോച്ചിന് 25000 രൂപയും ഡെപ്പോസിറ്റായി നല്‍കണം. ഷൂട്ട് കഴിയുമ്പോള്‍ ഈ തുക തിരിച്ച് നല്‍കും.
Discussion about this post