വാഹനാപകട കേസില്‍ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വര്‍ഷം തടവ്. സുപ്രീംകോടതിയാണ് സിദ്ദുവിന് തടവ് ശിക്ഷ വിധിച്ചത്. സിദ്ദുവിന്റെ വാഹനം ഇടിച്ച് ഒരാള്‍ മരിച്ച കേസിലാണ് വിധി.
ഒരുവർഷം തടവും പിഴയും നൽകണമെന്നാണ് വിധി. 1988ലാണ് വാഹനാപകടം ഉണ്ടായത്. ഗുര്‍നാം സിങ് എന്നയാളാണ് മരിച്ചത്. നേരത്തെ കേസില്‍ സിദ്ദുവിന് 1000 രൂപ പിഴശിക്ഷ വിധിച്ചിരുന്നു. ഈ വിധിയില്‍ തിരുത്തല്‍ വരുത്തിയാണ് പുതിയ വിധി പ്രസ്താവിച്ചിരിക്കുന്നത്.
Discussion about this post