ഡല്‍ഹി: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് ഇന്ധന വില കുറയ്ക്കാന്‍ ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍ വില കുറച്ചതിന് പിന്നാലെയാണ് ജെപി നദ്ദയുടെ ഈ ആഹ്വാനം.
പെട്രോള്‍, ഡീസല്‍ വിലകളും ഇന്ധന വിലയും കുറച്ചത് രാജ്യത്തെ സാധാരണ ജനങ്ങളുടെ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കരുതലാണെന്ന് നദ്ദ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും ഇന്ധന വില കുറയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശനിയാഴ്ച വൈകുന്നേരം, പെട്രോള്‍ വില ലിറ്ററിന് എട്ട് രൂപയും, ഡീസല്‍ വില ലിറ്ററിന് 6 രൂപയും വീതം കുറച്ചതായി മന്ത്രാലയം അറിയിച്ചു.
Discussion about this post