കൊച്ചി: ആലപ്പുഴയില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിന്റെ ചിത്രം പുറത്തുവിട്ട മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ പോപ്പുലര്‍ ഫ്രണ്ട് സൈബര്‍ ആക്രമണം. ന്യൂസ് 18 ആലപ്പുഴ റിപ്പോര്‍ട്ടര്‍ ശരണ്യ സനേഹജന് നേരെയാണ് സൈബർ ആക്രമണം. റിപ്പോര്‍ട്ടിംഗിനിടെ കുട്ടിയുടെ പിതാവിന്റെ തൊഴില്‍ പരാമര്‍ശിച്ചതും ഇയാളുടെ ചിത്രം പുറത്ത് വിട്ടതും ആണ് പോപ്പുലര്‍ ഫ്രണ്ട് അണികളെ പ്രകോപിതരാക്കിയത്.
റിപ്പോര്‍ട്ടിംഗിനിടെ അവതാരകന്റെ ചോദ്യത്തിന് മറുപടിയായി റിപ്പോര്‍ട്ടര്‍ അസ്കറിന്റെ പശ്ചാത്തലം വിവരിക്കുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് സജീവ പ്രവര്‍ത്തകനായ അസ്കതര്‍ മുസ്ഫിറിന് ഇറച്ചിവെട്ടും കാര്‍ വില്‍പ്പനയുമാണ് തൊഴിലെന്ന് വിവരിച്ചു. ഇത് ചൂണ്ടിക്കാട്ടിയാണ് ആക്രമണം.
സംഭവത്തില്‍ മറുപടിയുമായി റിപ്പോര്‍ട്ടറും രംഗത്തുവന്നു. തന്റെ പിതാവ് ചെത്തുകാരന് ആയിരുന്നുവെന്നും അത് പറയാന്‍ അഭിമാനമേയുള്ളുവെന്നും ആരേയും തൊഴില്‍ പറഞ്ഞ് അധിഷേപിച്ചിട്ടില്ലെന്നും ശരണ്യ പറഞ്ഞു. തൊഴില്‍ എന്തെന്നല്ല ചെയ്യുന്ന പ്രവൃത്തി എന്തെന്നാണ് വിലയിരുത്തേണ്ടത്. തോന്ന്യവാസം ആണ് കാണിക്കുന്നതെങ്കില്‍ ഇനി അത് ഏത് കേമന്‍ ആണെങ്കിലും പറയുക തന്നെ ചെയ്യുമെന്നും ശരണ്യ ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം ഒളിവിലായിരുന്ന കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുട്ടിയുടെ പള്ളുരുത്തിയിലെ വീട്ടില്‍ പോലീസെത്തിയാണ് പിതാവ് അഷ്കറിനെ കസ്റ്റഡിയിലെടുത്തത്.
Discussion about this post