മലപ്പുറത്ത് കണക്കില്‍ പെടാത്ത പണം കൈവശം വെച്ച വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. വഴിക്കടവ് ചെക്പോസ്റ്റിലെ എ.എം.വി.ഐ, ബി. ഷഫീസിനെയാണ് വിജിലന്‍സ് സംഘം പിടികൂടിയത്.
ഇയാളുടെ കൈയില്‍ നിന്നും കണക്കില്‍പ്പെടാത്ത 50,700 രൂപയാണ് കണ്ടെടുത്തത്. മൂന്ന് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഷഫീസിനെ വിജിലന്‍സ് സംഘം പിടികൂടിയത്.
വിജിലന്‍സിന്റെ പരിശോധനയക്കിടെയില് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബോധരഹിതനായി വീഴുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വഴിക്കടവ് ചെക്പോസ്റ്റില്‍ വിജിലന്‍സിന്റെ പരിശോധന തുടരുകയാണ്.
Discussion about this post