ഹൈദരാബാദ്: ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തിന് ഇന്ന് തുടക്കമാകും. ഹൈദരാബാദിൽ നടക്കുന്ന യോഗത്തിൽ ഞായറാഴ്ച പ്രധാനമന്ത്രിയും പങ്കെടുക്കും. 2024ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്നും കൂടുതൽ സീറ്റ് ഉറപ്പാക്കുന്നതിനുള്ള കർമ്മപദ്ധതികൾ ആയിരിക്കും യോഗത്തിൽ ആവിഷ്കരിക്കുക.
കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പാർട്ടിയുടെ സ്വാധീനം വർദ്ധിപ്പിക്കുക എന്നതാണ് യോഗത്തിൻറെ പ്രധാന അജണ്ട. തെലങ്കാനയിലും കർണാടകയിലും നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ യോഗത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.










