മുംബൈ: മഹാരാഷ്ട്ര സ്പീക്കറായി 164 പേരുടെ പിന്തുണയോടെ ബിജെപിയുടെ രാഹുല്‍ നര്‍വേക്കറിനെ തെരഞ്ഞെടുത്തു. രാജന് സാല്‍വിയ ആയിരുന്നു ശിവസേന- എന്‍സിപി- കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി.
രാവിലെ 11 മണിയോടെയാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് തുടക്കമായത്. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തുടങ്ങിയവരും നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി. അതേസമയം സമാജ്വാദി പാര്‍ട്ടി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഗോവയിലായിരുന്ന വിമത എംഎല്‍എമാര്‍ ശനിയാഴ്ച മുംബൈയില്‍ എത്തിയിരുന്നു.
തിങ്കളാഴ്ചയാണ് ഷിന്‍ഡെ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ്.
Discussion about this post