മണിപ്പൂരില്‍ ആദ്യമായി അഗ്നിപഥ് പദ്ധതിക്കായുള്ള പ്രീ-റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചു. തൗബാല്‍ ജില്ലയിലെ ഹെയ്റോക്കിലെയും നോങ്പോക്ക് സെക്മായിയിലെയും യുവാക്കള്‍ക്കായാണ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ 500 (200 ആണ്‍കുട്ടികളും 300 പെണ്‍കുട്ടികളും) പേര് ഹെയ്റോക്ക് പാര്‍ട്ട് II ലിറ്റന്‍ ലാംപാക്കില് നിന്ന് ഹെയ്റോക്ക് പാര്‍ട്ട് III നഗ്രൗഥല് ഗ്രൗണ്ട് വരെയുള്ള റാലിയില്‍ പങ്കെടുത്തു.
അഗ്നിപഥ് സ്കീം പ്രീ-റിക്രൂട്ട്മെന്റ് ട്രെയിനിംഗ് മാനേജ്മെന്റ് കമ്മിറ്റിയും ഹെയ്റോക്ക് എസിയും ചേര്‍ന്നാണ് ഹൈറോക്ക് എം.എല്‍.എ രാധേശ്യാമിന്റെ നേതൃത്വത്തില്‍ പരിപാടി സംഘടിപ്പിച്ചത്. അഗ്നിപഥ് പദ്ധതി യുവാക്കളില്‍ ദേശീയതയുടെയും ദേശസ്നേഹത്തിന്റെയും അവബോധം വളര്‍ത്തുമെന്ന് രാധേശ്യാം പറഞ്ഞു.
അഗ്നിപഥ് പദ്ധതി പ്രകാരം നാവികസേന, വ്യോമസേനാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാല് വര്‍ഷത്തേക്ക് രാജ്യത്തെ സേവിക്കാന്‍ അവസരം ലഭിക്കും. നാല് വര്‍ഷത്തെ സേവനത്തിന് ശേഷം, മറ്റേതെങ്കിലും ജോലിക്ക് അപേക്ഷിക്കുമ്പോള്‍ മുന്‍ഗണന ലഭിക്കുകയും 4 വര്‍ഷത്തെ സേവനത്തിന് ശേഷം ലഭിക്കുന്ന തുക ബിസിനസ്സ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post