ന്യൂഡൽഹി:ഡൽഹി ദുബായ് സ്പൈസ് ജെറ്റ് വിമാനം കറാച്ചിയിൽ അടിയന്തരമായി ഇറക്കി.150-ലധികം യാത്രക്കാർ ആണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള സ്‌പൈസ്‌ജെറ്റ് എസ്‌ജി-11 വിമാനം സാങ്കേതിക തകരാറിനെ തുടർന്നാണ് പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിൽ ഇറക്കിയത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
സ്‌പൈസ് ജെറ്റ് സർവീസ് നടത്തുന്ന ബി737 വിമാനം എസ്‌ജി-11 (ഡൽഹി-ദുബായ്) ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിനെ തുടർന്ന് കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. വിമാനം കറാച്ചിയിൽ സുരക്ഷിതമായി ഇറക്കിയതായും യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയതായും സ്പൈസ് ജെറ്റ് വക്താക്കൾ അറിയിച്ചു.
വിമാനത്തിന് തകരാർ സംഭവിച്ചതായി നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നില്ല. യാത്രക്കാർക്ക് ലഘുഭക്ഷണം നൽകിയിട്ടുണ്ട്. വിമാനം കറാച്ചിയിൽ ഇറക്കിയ സാധാരണ യന്ത്രതകരാറ് മൂലമാണ്. ഗൌരവമേറിയ പ്രശ്നങ്ങളില്ലെന്നും യാത്രക്കാരെ ദുബായിലേക്ക് എത്തിക്കുമെന്നും വക്താവ് അറിയിച്ചു.











