ഉത്തരാഖണ്ഡിലെ ഋഷികേശിനടുത്തുള്ള ഗംഗാ നദിയിൽ കുളിക്കാനിറങ്ങിയ സൈനികൻ മുങ്ങി മരിച്ചു. രാജസ്ഥാനിൽ നിന്നുള്ള നിതുൽ യാദവിന്റെ(25) മൃതദേഹമാണ് നദിയിൽ നിന്നും ലഭിച്ചത്. ആറംഗ സംഘമാണ് കുളിക്കാനിറങ്ങിയതെന്ന് പൊലീസ് അറിയിച്ചു.
ലക്ഷ്മൺ ജൂലൈയ്ക്ക് സമീപം ഫൂൽചട്ടിയിലാണ് സംഭവം. പൊടുന്നനെ ജലനിരപ്പ് ഉയർന്നതും, തുടർന്നുണ്ടായ ശക്തമായ ഒഴുക്കിലും പെട്ട് സൈനികൻ ഒഴുകിപ്പോകുകയായിരുന്നു.
തുടർന്ന്, സംഭവസ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെ എസ്ഡിആർഎഫ് മുങ്ങൽ വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രാജസ്ഥാനിലെ അൽവാർ ജില്ലയിലെ ഗന്ദല ഗ്രാമത്തിൽ നിന്നുള്ളയാളാണ് യാദവ്. അദ്ദേഹം അവധിയിലാണെന്നും ഋഷികേശ് സന്ദർശിക്കാൻ എത്തിയതാണെന്നും പൊലീസ് വ്യക്തമാക്കി.
Discussion about this post