ഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണത്തിന് മറുപടിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ‘ഇത് ഞങ്ങളുടെ ആഭ്യന്തര കാര്യമാണ്.ഞങ്ങളുടെ നിയമസംവിധാനം സ്വതന്ത്രമാണ്. വിഷയം കോടതിയുടെ പരിഗണനയിലാണ്.’ ഇപ്പോള്‍ അതിനെക്കുറിച്ചുള്ള ഏത് അഭിപ്രായവും പ്രയോജനമുളളതല്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു.
സുബൈറിന്റെ അറസ്റ്റ് വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നാണ് ജര്‍മ്മന്‍ വിദേശകാര്യ വക്താവ് പറഞ്ഞത്. ഇതിനെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചത്.
Discussion about this post