ബോറിസ് ജോൺസൺ രാജിക്ക് ഏറ്റവും സമ്മർദ്ദം നൽകാനായത് മുൻ ചാൻസലർ കൂടിയായ ഋഷി സുനകിൻറെ രാജിയാണ്. മന്ത്രിസഭയിൽ നിന്നുള്ള അദ്ദേഹത്തിന്റെ രാജി മന്ത്രിമാരുടെ കൂട്ട വാക്കൗട്ടിന് കാരണമായി. ഇക്കാരണത്താലാണ് അവസാന നിമിഷം ബോറിസ് ജോൺസണ് ടോറി നേതാവ് സ്ഥാനം ഒഴിയാൻ നിർബന്ധിതനാക്കിയത്.
യുകെയുടെ അടുത്ത പ്രധാനമന്ത്രി ആരായിരിക്കാം എന്ന ചോദ്യത്തിന് അധികം പേരുകളൊന്നും ഉത്തരമായി ഉയർന്നുവരുന്നില്ല, എന്നിരുന്നാലും ബോറിസ് ഏറ്റവും അടുത്ത അനുയായി ആയിരുന്ന ഋഷി സുനകിൻറെ പേര് പല സ്ഥലത്തും ഉയർന്നു കേൾക്കുന്നു. വിശ്വാസം പുനഃസ്ഥാപിച്ച് സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനും രാജ്യത്തെ വീണ്ടും ഒന്നിപ്പിക്കാനും ആഗ്രഹിക്കുന്നുവെന്ന് ഋഷി സുനക് പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കാൻ ആരെങ്കിലും മുന്നിൽ നിൽക്കേണ്ടത് അനിവാര്യമാണെന്നും ഋഷി സുനക് അറിയിച്ചു.
“ഞങ്ങൾ ഈ നിമിഷത്തെ ഗൗരവത്തോടെയും നിശ്ചയദാർഢ്യത്തോടെയും സത്യസന്ധതയോടെ അഭിമുഖീകരിക്കുകയാണോ വേണ്ടത്, അതോ നാളെ നമ്മുടെ കുട്ടികളെ കൂടുതൽ വഷളാക്കുന്ന തരത്തിൽ ആശ്വസിപ്പിക്കുന്ന യക്ഷിക്കഥകൾ സ്വയം പറയണോ,” ഋഷി സുനക് ചോദിച്ചു. രാജ്യസ്‌നേഹം, നീതി, കഠിനാധ്വാനം” എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കി രാജ്യത്തെ ശരിയായ ദിശയിലേക്ക് നയിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.രാജ്യം വലിയ വെല്ലുവിളികൾ” അഭിമുഖീകരിക്കുകയാണ്. അടുത്ത തലമുറയുടെ നല്ല ഭാവിയ്ക്കായുള്ള അവസരം ഉണ്ടാവണം. ഇതിനായുള്ള തീരുമാനങ്ങളാണ് ഉണ്ടാവേണ്ട്, അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരി പിടിമുറുക്കിയ ഭയാനകമായി അന്തരീക്ഷത്തിലും സർക്കാരിൻറെ ഏറ്റവും കഠിനമായി വകുപ്പ് താൻ കൈകാര്യം ചെയ്തിരുന്നുവെന്നും നേതാവാകാനുള്ള തന്റെ യോഗ്യത ചൂണ്ടിക്കാണിച്ചുകൊണ്ട് സുനക് പറഞ്ഞു. 42 കാരനായ സുനക്, ഗോൾഡ്മാൻ സാച്ച്‌സ് നിക്ഷേപ ബാങ്കിന്റെ അനലിസ്റ്റായിരുന്നു, പിന്നീട് 2 ആൻറ് 20 ഹെഡ്ജ് ഫണ്ടുകളുടെ പങ്കാളിയായിരുന്നു. 2015 ൽ നോർത്ത് യോർക്ക്ഷയർ മണ്ഡലമായ റിച്ച്മണ്ടിന്റെ എംപിയായി. ജോൺസന്റെ പിൻഗാമിയായി കൺസർവേറ്റീവ് പാർട്ടി നേതാവും പ്രധാനമന്ത്രിയുമാകാനുള്ള മുൻനിര നേതാക്കളിൽ ഒരാളായാണ് ഋഷി സുനക് ഇപ്പോൾ എത്തി നിൽക്കുന്നത്.











