ടൂറിസം- ഹോട്ടൽ മേഖലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മികച്ച പ്രവർത്തനം നടത്തുന്ന സ്ഥാപനങ്ങൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ഇൻഡോ-അറബ് എക്സലൻസ് അവാർഡ് 2022 ന്, ഉദയസമുദ്ര ഹോട്ടൽ സ്ഥാപനങ്ങളുടെ ഉടമ രാജശേഖരൻ നായർ തെരെഞ്ഞടുക്കപ്പെട്ടു. ജൂലായ് 2 ന് ദുബായിലെ ഹോട്ടൽ താജിൽ നടന്ന യോഗത്തിൽ വച്ച് കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി രാംദാസ് അതൽവാല പുരസ്കാരം നൽകി.
ചടങ്ങിൽ ദുബായ് ടോളറൻസ് വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൽ ബിൻ മുബാറക്, ഗായകൻ സോനുനിഗം, വ്യവസായ പ്രമുഖർ, ഉന്നത ഉദ്യോഗസ്ഥർ മുതലായവർ പങ്കെടുത്തു.
അവാർഡ് സമർപ്പണ ചടങ്ങിൽ രാജശേഖരൻ നായരോടൊപ്പം ബിസിനസ് പങ്കാളിയും പ്രശസ്ത നടിയുമായ രാധയും പങ്കെടുത്തു. ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുകയും നേതൃത്വപരമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തതിനാണ് അവാർഡ് നൽകപ്പെട്ടത്.
Discussion about this post