ന്യൂഡൽഹി: ഇന്ത്യൻ വാഹനവിപണിയിലേക്ക് ബിഎംഡബ്ല്യു പുതിയ G 310 RR സ്പോർട്സ് ബൈക്ക് പുറത്തിറക്കി. 2.85 ലക്ഷമാണ് ബൈക്കിൻറെ വില. കറുപ്പുനിറത്തോട് കൂടിയാണ് ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയിലെ കെടിഎം, ഹോണ്ട ബൈക്കുകളോട് കടപിടിക്കുന്ന തരത്തിലാണ് പുതിയ മോഡൽ ബിഎംഡ്ബ്ല്യു പരീക്ഷിക്കുന്നത്.
313 സിസി, സിംഗിൾ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുതിയ മോഡലിൽ ലഭ്യമാകുന്നത്. 6 സ്പീഡ് ഗിയർബോക്സുകളും വണ്ടിയുടെ മറ്റൊരു പ്രത്യേകതയാണ്. കൂടാതെ 17 ഇഞ്ച് അലോയ് വീലുകളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.
ബിഎംഡബ്ല്യു ജി 310 ആർആറിന്റെ മുൻവശത്ത് സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് സജ്ജീകരണവും കമ്പനി നൽകിയിട്ടുണ്ട്. പിൻവശത്തുള്ള ടെയിൽ ലാമ്പുകളിൽ ബുൾ ഹോൺ ശൈലിയിലുള്ള എൽഇഡികളാണ് പതിപ്പിച്ചിരിക്കുന്നത്. കണക്ടിവിറ്റിക്കായി ബ്ലൂടൂത്ത് സൗകര്യവുമുണ്ട്. ടിഎഫ്ടി ഡിസ്‌പ്ലേ, ബൈ-ഡയറക്ഷൻ ക്വിക്ക് ഷിഫ്റ്റർ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള ട്രാക്ഷൻ കൺട്രോൾ തുടങ്ങിയ ഫീച്ചറുകളും പുതിയവണ്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Discussion about this post