കൊച്ചി: കായംകുളത്തെ കോളേജില്‍ വച്ച് ആക്രമിക്കപ്പെട്ടപ്പോള്‍ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ച് സാമൂഹ്യപ്രവര്‍ത്തകനും, ചാനല്‍ അവതാരകനായ രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ബീഫ് ഫെസ്റ്റിവലിനെ എതിര്‍ത്തതിന്റെ പേരില്‍ തനിക്കെതിരെ നടന്ന ആക്രമണങ്ങള്‍ക്ക് നേരെ പരമ്പരാഗത പുരോഗമന പ്രതിഷേധ തൊഴിലാളികള്‍ നിശബ്ദരായതിനെ വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റില്‍ തന്നെ പിന്തുണച്ച എല്ലാവര്ക്കും രാഹുല്‍ നന്ദി അറിയിക്കുന്നു. കായംകുളത്ത് നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ളതിനേക്കാള്‍ ദൂരം കുറവാണ് തിരുവന്തപുരത്തേക്ക് എന്ന് കളിയാക്കുന്ന രാഹുല്‍ ഇക്കാര്യത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ പുലര്‍ത്തിയ അവഗണനയെ വിമര്‍ശിക്കുന്നു
‘കേരളത്തിലെ മീഡിയ ഏകദേശം 5 മിനിറ്റ് എനിക്കെതിരെ ഉള്ള ആക്രമണം കവര്‍ ചെയ്തപ്പോള്‍ National Media ഏകദേശം 15 മിനിറ്റ് കവര്‍ ചെയ്തു….നമ്മുടെ മീഡിയ ഓവര്‍ ഇടതു ചായവു ആണ്. ഭാവിയില്‍ മാറിക്കോളും…ഒരു Cetnre Right നു വേണ്ടിയുള്ള പോരാട്ടത്തില്‍ ഈ ഇന്ത്യ മഹാരാജ്യം നമുക്കൊപ്പം ഉണ്ടാകും.’-രാഹുല്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കായംകുളം ന്യൂ ഡല്‍ഹി ദൂരം , കായംകുളം തിരുവനന്തപുരം ദൂരത്തേക്കാള്‍ കുറവാണു
ഒരു ജനാധിപത്യ രാജ്യത്തു ആക്രമണങ്ങള്‍ക്ക് ഒരു സ്ഥാനവും ഇല്ല. ബീഫ് ഫെസ്റ്റിവലിന്റെ പേരില്‍ എന്നെ ആക്രമിച്ചപ്പോള്‍ കാര്‍ തല്ലി തകര്‍ത്തപ്പോള്‍ ഇവിടുത്തെ ‘പരമ്പരാഗത പുരോഗമന പ്രതിഷേധ തൊഴിലാളികള്‍ ‘ ഒന്നും പറഞ്ഞില്ല. 4 ലക്ഷം കാശ്മീരി പണ്ഡിറ്റ് കളെ ചവുട്ടി പുറത്താക്കിയപ്പോ എടുത്ത അതേ മൗനം അവര്‍ പുറത്തെടുത്തു.
ദീപ ടീച്ചറോട് വിശദീകരണം ചോദിച്ചപ്പോ കേരളത്തിന്റെ ‘ലിബറല്‍’ മൂല്യങ്ങള്‍ കടലില്‍ ഒഴുകി പോയി എന്നു കരഞ്ഞവര്‍ തന്ത്രപൂര്‍വ്വം , അടവു നയത്തോടെ മിണ്ടാതിരുന്നു.
( appreciating & thanks to exceptions like Aashiq Abu, Barkha Dutt , Rajdeep Sardesai , Nikhil Wagle who had courage to condemn thru Social Media, thou they belong to Cetnre Left )
(Gratitude to National Media esp .. Arnab Goswami , Times Now, NDTV , India Today , Cnn Ibn , NewsX )
ഒരുപാടു നല്ല ക്രിസ്ത്യന്‍ , മുസ്ലിം സുഹൃത്തുക്കള്‍ സപ്പോര്‍ട്ട് ചെയ്തു. ജാതി മത രാഷ്ട്രീയ ഭേദമന്യേ ഒരു പാട് പേര് വിളിച്ചു പിന്തുണ അറിയിച്ചു…
അഭിമാനത്തോടെ പറയട്ടെ ഹിന്ദു സൈബര്‍ യോദ്ധാക്കള്‍ വളരെ ശക്തമായി മുന്നിട്ടിറങ്ങി പ്രതിഷേധിച്ചു, പ്രതികരിച്ചു…ശക്തമായ മറുപടികള്‍ കൊടുത്തു. പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചു …ഹിന്ദു സംഘടനകള്‍ ശക്തമായി പത്ര കുറിപ്പുകള്‍ നല്കി .. ഇതു ഞാന്‍ എന്ന വ്യക്തിക്കുള്ള പിന്തുണ എന്നതിനേക്കാള്‍ ഉണരുന്ന ഹിന്ദു സമൂഹത്തിന്റെ സൂചന ആണ്. നമുക്കു സംഘടിക്കണം..നമുക്കു നേതൃത്വം വേണം.. നമ്മള് എന്നും ആശക്തരായി അസംഘടിതരായി കാണാന്‍ പരിശ്രമിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് അതീതമായി നമ്മള് ഉയരണം. Very Imp അതു നമ്മുടെ ക്രിസ്ത്യന്‍ മുസ്ലിം സഹോദരങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ടാകണം…
Point to Note കേരളത്തിലെ മീഡിയ ഏകദേശം 5 മിനിറ്റ് എനിക്കെതിരെ ഉള്ള ആക്രമണം കവര്‍ ചെയ്തപ്പോള്‍ National Media ഏകദേശം 15 മിനിറ്റ് കവര്‍ ചെയ്തു….നമ്മുടെ മീഡിയ ഓവര്‍ ഇടതു ചായവു ആണ്. ഭാവിയില്‍ മാറിക്കോളും…ഒരു Cetnre Right നു വേണ്ടിയുള്ള പോരാട്ടത്തില്‍ ഈ ഇന്ത്യ മഹാരാജ്യം നമുക്കൊപ്പം ഉണ്ടാകും.
Discussion about this post