Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഗുജറാത്തിൽ നദിക്ക് കുറുകെയുളള തൂക്കുപാലം തകർന്ന് 80 ഓളം പേർ മരിച്ചു; രക്ഷാപ്രവർത്തനത്തിന് സൈന്യവും; സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി

by Brave India Desk
Oct 31, 2022, 02:11 am IST
in India
Share on Facebook
Tweet
WhatsAppTelegram

മോർബി: ഗുജറാത്തിലെ മോർബിയിൽ മാച്ചു നദിക്ക് കുറുകെയുളള തൂക്കുപാലം തകർന്ന് എൺപതോളം പേർ മരിച്ചു. ഞായറാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം. അറ്റകുറ്റപ്പണി കഴിഞ്ഞ് പൊതുജനങ്ങൾക്കായി പാലം വീണ്ടും തുറന്ന് ദിവസങ്ങൾ മാത്രമായപ്പോഴാണ് അപകടം.

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഉൾപ്പെടെയുളളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്. അപകടസമയത്ത് പാലത്തിൽ മാത്രം ഏതാണ്ട് നൂറ്റിയൻപതോളം പേർ ഉണ്ടായിരുന്നു. പാലം തകർന്ന് വീണതോടെ ഇവരിൽ അധികവും നദിയിലേക്ക് വീണു. പാലത്തിലെ അനിയന്ത്രിതമായ തിരക്കാണ് അപകടമുണ്ടാക്കിയതെന്നാണ് വിലയിരുത്തൽ.

Stories you may like

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

‘രാജ്യം അതീവ ജാഗ്രതയിൽ!; സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ വൻ ഭീകരാക്രമണത്തിന് പദ്ധതി; അക്ഷർധാം ആക്രമണത്തിന്റെ സൂത്രധാരന് പിന്നാലെ ഇന്റലിജൻസ്!’

അപകടമുണ്ടായതിന് പിന്നാലെ രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കിയിരുന്നു. ദുരന്ത നിവാരണ സേന ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. വിപുലമായ തിരച്ചിലിനായി വ്യോമസേനയുടെ ഗരുഡ് കമാൻഡോകളും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കരസേനാ യൂണിറ്റുകളും രക്ഷാപ്രവർത്തനത്തിലുണ്ട്.

മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അപകടസ്ഥലം സന്ദർശിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിയും മുഖ്യമന്ത്രി കണ്ടു. 78 മരണം സ്ഥിരീകരിച്ചതായി രാത്രി വൈകി ഡിജിപി ആഷിഷ് ഭാട്ടിയ വ്യക്തമാക്കി.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ഗുജറാത്തിൽ നടത്താനിരുന്ന റോഡ് ഷോ പ്രധാനമന്ത്രി റദ്ദാക്കി. രക്ഷാപ്രവർത്തനത്തിന്റെ പുരോഗതിയും പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയും അദ്ദേഹം നേരിട്ട് മുഖ്യമന്ത്രിയെ വിളിച്ച് തിരക്കുകയും ചെയ്തു.

അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അഞ്ചംഗ സമിതി രൂപീകരിച്ചു. ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമിച്ച ഒരു നൂറ്റാണ്ടിലധികം പഴക്കമുളള പാലം ഏതാനും മാസങ്ങളായി അറ്റകുറ്റപ്പണിക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. നാല് ദിവസം മുൻപാണ് പണി പൂർത്തിയായി വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. പാലത്തിന്റെ പരിപാലനവും നടത്തിപ്പും 15 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാർ നൽകിയിരിക്കുകയാണെന്നാണ് വിവരം.

Tags: rescue operationbridge collapsedMorbi Gujarat
Share
Tweet
SendShare

Latest stories from this section

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

സിനിമയ്ക്കും ഷോപ്പിംഗിനും ആളെ തരാം!’; ഇൻസ്റ്റയിലെയും ടെലഗ്രാമിലെയും ‘റെന്റ് ബോയ്ഫ്രണ്ട്’ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്!

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

ചെങ്കോട്ട ഭീകരാക്രമണത്തിന് പിന്നിൽ അൽ-ഖ്വയ്ദ! ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎൻ സുരക്ഷാ കൗൺസിൽ റിപ്പോർട്ട് പുറത്ത്

Discussion about this post

Latest News

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘രാജ്യം അതീവ ജാഗ്രതയിൽ!; സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ വൻ ഭീകരാക്രമണത്തിന് പദ്ധതി; അക്ഷർധാം ആക്രമണത്തിന്റെ സൂത്രധാരന് പിന്നാലെ ഇന്റലിജൻസ്!’

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

അമ്മ നശിച്ച് കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം ; അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന് ; കെ ബി ഗണേഷ് കുമാർ

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

സന്തോഷകരമായ ഒരു ബന്ധത്തിലാണെങ്കിൽ ശരീരം കണ്ടാലറിയാമെന്ന് പറയുന്നതിൽ സത്യമുണ്ടോ?

സിനിമയ്ക്കും ഷോപ്പിംഗിനും ആളെ തരാം!’; ഇൻസ്റ്റയിലെയും ടെലഗ്രാമിലെയും ‘റെന്റ് ബോയ്ഫ്രണ്ട്’ തട്ടിപ്പ്; പോലീസിന്റെ മുന്നറിയിപ്പ്!

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

വിഴിഞ്ഞത്തേക്ക് ‘ട്രെയിൻ പാഞ്ഞെത്തും’! ഭൂഗർഭ റെയിൽപാതയുടെ ഭൂമി ഏറ്റെടുക്കൽ അവസാന ഘട്ടത്തിലേക്ക്; അടുത്ത മാസം 11.5 ഏക്കർ ഏറ്റെടുക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies