ചണ്ഡിഗഡ്: റോബര്‍ട്ട് വദ്രയെ ലക്ഷ്യമിട്ടല്ല ഹരിയാന സര്‍ക്കാരിന്റെ നീക്കമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ഖട്ടാര്‍ പറഞ്ഞു.
സോണിയാഗാന്ധിയുടെ മരുമകനെ ലക്ഷ്യം വച്ചല്ല സര്‍ക്കാരിന്റെ നടപടി. സത്യം അറിയുകയാണ് ഉദ്ദേശം’.-ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വദ്രയ്ക്ക് നികുതി വകുപ്പ് നോട്ടിസയച്ചുമായി ബന്ധപ്പെട്ട് ഖട്ടാര്‍ പ്രതികരിച്ചു.
ഹരിയാന വാറ്റ് നിയമലം ലംഘിച്ച എല്ലാവര്ക്കും നോട്ടിസ് അയച്ചിട്ടുണ്ട്. വദ്രയുടെ ചുമതലയുള്ള സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനിയ്ക്ക് മാത്രമല്ല നോട്ടിസയച്ചിരിക്കുന്നതെന്നും ഖട്ടാര്‍ പറഞ്ഞു.
ഹരിയാന സര്‍ക്കാരിന്റേത് രാഷ്ട്രീയനീക്കമാണെന്നാരോപിച്ച് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ ഹുഡ രംഗത്തെത്തിയിരുന്നു. സ്കൈ ലൈറ്റ് യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്ന് റോബര്‍ട്ട് വദ്രയും പറഞ്ഞു.
Discussion about this post