ഡല്‍ഹി: വലിയ സംസ്ഥാനങ്ങളിലൊന്നായ ബീഹാറില്‍ തെരഞ്ഞെടുപ്പ് വിജയം നേടുക എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
‘കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പാര്‍ട്ടിയുടെ കടന്ന് വരവിന് ബീഹാറിലെ വിജയം ഏറെ നിര്‍ണായകമാണ്. പാര്‍ട്ടിയ്ക്ക് അത് ഏറെ ഗുണം ചെയ്യും. കിഴക്കന്‍-സംസ്ഥാനങ്ങളിലും, ദക്ഷിണേന്ത്യയിലും വിജയം നേടാന്‍ അത് വഴിയൊരുക്കും.’
‘ഇത് വരെയുള്ള വിലയിരുത്തലുകള്‍ വച്ച് നമ്മള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കും, ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന 49 സീറ്റുകളില്‍ 28-32 സീറ്റുകളും, രണ്ടാം ഘട്ടത്തിലെ 32 സീറ്റുകളില്‍ 21-25 സീറ്റുകളും ബിജെപി നേടും’. വിവിധ ബൂത്തുകളില്‍ നിന്ന് ലഭിച്ച കണക്ക് പ്രകാരമാണ് ഈ വിലയിരുത്തലെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
ആര്‍എസ്എസ് നേതാവ് മോഹന്‍ഭാഗവത് സംവരണത്തിനെതിരായി ഒന്നും പറഞ്ഞിട്ടില്ല. സംവരണത്തിന് ശേഷവും ചിലര്‍ വിവേചനം അനുഭവിക്കുന്നത് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. അത് ഞങ്ങള്‍ പരിശോധിക്കും.വിഷയത്തില്‍ ബിജെപിയ്ക്കും, ആര്‍എസ്എസിനും വ്യക്തതയുണ്ട്. ചിലര്‍ ഈ വിഷയത്തില്‍ ബീഹാറിലെ വോട്ടര്‍മാരെ വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും ഒരു വെബ്ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു.
അസദുദ്ദീന്‍ ഒവൈസിയുടെ സാന്നിധ്യം ബിജെപിയ്ക്ക് സഹായകരമല്ലേ എന്ന ചോദ്യത്തിന് നിതീഷ് കുമാറും, ലാലുവും, അധികാരത്തിലിരിക്കെ 10000 ലക്ഷത്തിന്റെ അഴിമതി ചെയത് കോണ്‍ഗ്രസും ഒത്ത് ചേര്‍ന്നതാണ് വലിയ സഹായമായത് എന്നായിരുന്നു അമിത് ഷായുടെ മറുപടി.
ബീഹാറിലെ വനിതകളും, ചെറുപ്പക്കാരും ലാലുവിന് ഒരിക്കലും വോട്ട് ചെയ്യില്ല. സ്ത്രീകള്‍ കാട്ടുഭരണത്തിന് എതിരെങ്കില്‍ ചെറുപ്പക്കാര്‍ വികസനം ആഗ്രഹിക്കുന്നവരാണ്-അമിത് ഷാ പറഞ്ഞു.
Discussion about this post