തിരുവനന്തപുരം ഒക്ടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തിയ ലണ്ടന്‍ യാത്രയുടെ ചിലവ് വിവരങ്ങള്‍ പുറത്ത്. ലണ്ടനിലെ താമസത്തിനും ഭക്ഷണത്തിനും യാത്രകള്‍ക്കും മാത്രമായി 43.14 ലക്ഷം രൂപയാണ് ചിലവായത്. വിമാനയാത്ര ടിക്കറ്റ് ഒഴികെയാണിത്. വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായി ലണ്ടന്‍ ഹൈക്കമ്മീഷനാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പുറത്തുവിടാത്ത കണക്കുകള്‍ പുറത്തുവിട്ടത്.
കൊച്ചി സ്വദേശി എസ് ധന്‍രാജ് ആണ് മുഖ്യമന്ത്രിയുടെ ലണ്ടന്‍ യാത്രയുടെ ചിലവ് വിവരങ്ങള്‍ തേടിക്കൊണ്ടുള്ള വിവരാവകാശ അപേക്ഷ ലണ്ടന്‍ ഹൈക്കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചത്. താമസത്തിനും ഭക്ഷണത്തിനുമുള്ള പണം ചിലവഴിച്ചത് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആയിരുന്നെങ്കിലും പിന്നീട് ഈ തുക സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഈടാക്കി.
ഒക്ടോബര്‍ രണ്ട് മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ ആയിരുന്നു മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ലണ്ടന്‍ യാത്ര. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിമാരായ പി രാജീവ്, വീണ ജോര്‍ജ്ജ്, വി ശിവന്‍കുട്ടി എന്നിവരും ചീഫ് സെക്രട്ടറി വി പി ജോയി, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, വ്യവസായ സെക്രട്ടറി സുമന്‍ ബില്ല, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, മുഖ്യമന്ത്രിയുടെ പിഎ, കുടുംബാംഗങ്ങള്‍ എന്നിവരാണ് യാത്രാസംഘത്തില്‍ ഉണ്ടായിരുന്നത്.
Discussion about this post