ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ച്
മദ്രാസ് ഹൈക്കോടതി. ആരാധനാലയങ്ങളില്‍ പരിശുദ്ധിയും ദിവ്യത്വവും നിലനിര്‍ത്തേണ്ടത് അവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ഇക്കാര്യം പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
ക്ഷേത്ര പരിസരത്ത് പരിശുദ്ധി നിലനിര്‍ത്താനും വിശ്വാസികള്‍ക്ക് ശല്യമുണ്ടാക്കിതിരിക്കുന്നതിന്റെയും ഭാഗമായി രാജ്യത്തെ മറ്റ് പല ക്ഷേത്രങ്ങളിലും മൊബൈല്‍ നിരോധനം വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്ന ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ആര്‍ മഹാദേവന്‍, ജെ സത്യ നാരായണ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂരിലുള്ള സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജിയിയിലാണ് പുതിയ ഉത്തരവ്. പൂജയുള്‍പ്പെടെ ദൈവപ്രതിഷ്ഠകളുടേയും ചിത്രങ്ങള്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍സ ചിത്രീകരിക്കുന്നതായി എം.സീതാരാമന്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഇത് മറ്റ് ഭക്തര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും ചൂണ്ടിക്കാട്ടുകയുണ്ടായി.
ക്ഷേത്രങ്ങള്‍ മഹത്തായ സ്ഥാപനങ്ങളാണ്, പരമ്പരാഗതമായി ഒരോരുത്തരുടേയും ജീവിതത്തിന്റെ കേന്ദ്രബിന്ദുവാണെന്ന വസ്തുത മറക്കാനാകില്ല. ഇത് ഒരു ക്ഷേത്രം മാത്രമല്ല, മറിച്ച് ജനങ്ങളുടെ സാമൂഹിക-സാംസ്‌കാരിക,സാമ്പത്തിക ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഹൈക്കോടതി ഉത്തരവില്‍ എടുത്തുപറഞ്ഞിട്ടുണ്ട്
.
Discussion about this post