കൊച്ചി: വിശ്വഹിന്ദു പരിഷദ് മുൻ ദേശീയ ഉപാദ്ധ്യക്ഷനും രാഷ്ട്രീയ സ്വയംസേവക സംഘം ആലുവ ജില്ല സംഘചാലകുമായിരുന്ന കെ.വി മദനൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 83 വയസ്സായിരുന്നു. വിശ്വ ഹിന്ദു പരിഷദ് സംസ്ഥാന അദ്ധ്യക്ഷ പദവിയും അലങ്കരിച്ചിട്ടുണ്ട്.
സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടർ, എൻട്രൻസ് പരീക്ഷ കമ്മീഷണർ എന്നീ ഔദ്യോഗിക ചുമതലകൾ വഹിച്ചിട്ടുള്ള അദ്ദേഹം പട്ടികജാതി വർഗ സംവരണ സംരക്ഷണ സമിതിയുടെ വൈസ് പ്രസിഡന്റ്, പണ്ഡിറ്റ് കറുപ്പൻ വിചാരവേദി രക്ഷാധികാരി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.
പരേതയായ എ.കെ വള്ളിയമ്മയാണ് ഭാര്യ. മക്കൾ ഡോ. ഗോപീകൃഷ്ണ ( അസി. പ്രൊഫസർ ) , മുരളീകൃഷ്ണ ( ഫാക്സെറ്റ്, ഹൈദരാബാദ് ) കൃഷ്ണ മുരാരി (എസ്.ബി.ഐ). മരുമക്കൾ : ഡോ . പ്രവീണ ഗംഗാധരൻ ( അസി. പ്രൊഫസർ ഐ.ഐ.ടി പാലക്കാട്) ദിവ്യ കൃഷ്ണ, നീനു രവീന്ദ്രൻ (എസ്.ബി.ഐ). സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് യുസി കോളേജിനു സമീപം എസ്.എൻ.ശി.പി ശ്മശാനത്തിൽ നടക്കും.












