Tuesday, January 31, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News

ബോളിവുഡില്‍ തുല്യതയില്ല, ആദ്യകാലങ്ങളിലെ വേതനം നായകന് ലഭിക്കുന്നതിന്റെ 10% മാത്രം; തുറന്നടിച്ച് പ്രിയങ്ക ചോപ്ര

by Brave India Desk
Dec 7, 2022, 12:29 pm IST
in News, Entertainment, India
Share on FacebookTweetWhatsAppTelegram

ബോളിവുഡില്‍ നടിമാരോടുള്ള സമീപനത്തെ കുറിച്ച് തുറന്നടിച്ച് പ്രിയങ്ക ചോപ്ര. സിനിമയിലെത്തുന്ന നടിമാര്‍ക്ക് ആദ്യകാലങ്ങളില്‍ വേതനം വളരെ തുച്ഛമാണെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി.

ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച് തുടങ്ങുന്ന കാലത്ത് നായക നടന് ലഭിക്കുന്ന വേതനത്തിന്റെ വെറും പത്ത് ശതമാനം മാത്രമാണ് തനിക്ക് ലഭിച്ചിരുന്നതെന്നും തുല്യത എന്നൊന്ന് ബോളിവുഡില്‍ ആദ്യകാലത്തൊന്നും അനുഭവിച്ചിരുന്നില്ലെന്നും നടി തുറന്നടിച്ചു. ഇത് മാത്രമല്ല സിനിമകളുടെ സെറ്റില്‍ പോലും പുരുഷ അഭിനേതാക്കള്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നതായും നടി ചൂണ്ടിക്കാട്ടി. ” വേതന വ്യവസ്ഥയിലുള്ള വിടവ് വളരെ വലുതാണ്. ഇപ്പോഴും ഒട്ടുമിക്ക നടിമാരും ഈ അവസ്ഥ നേരിടുന്നുണ്ട്. എന്റെ തലമുറയിലെ നടിമാര്‍ തുല്യവേതനം അവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ ചോദിച്ചു, പക്ഷേ കിട്ടിയിട്ടില്ല”, പ്രിയങ്ക പറഞ്ഞു. നിലവില്‍ ഹോളിവുഡില്‍ സജീവമായ പ്രിയങ്ക അവിടെ കാര്യങ്ങള്‍ കുറച്ചുകൂടി വ്യത്യസ്തമാണെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി. അടുത്തിടെ ബിബിസിയുടെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയിലും നടി സ്ഥാനമുറപ്പിച്ചിരുന്നു.
പ്രിയങ്ക പ്രധാന വേഷത്തിലെത്തുന്ന സിറ്റാഡല്‍ പ്രൈം വീഡിയോയില്‍ അടുത്തു തന്നെ റിലീസ് ചെയ്യാനിരിക്കുകയാണ്. സയന്‍സ് ഫിക്ഷന്‍ ഡ്രാമ വിഭാഗത്തിലുള്ള സിറ്റാഡലിലെ നടിയുടെ കഥാപാത്രം ഇതിനോടകം തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. 2023 ല്‍ റിലീസ് ചെയ്യാനിരിക്കുന്ന ജീ ലേ സെരായാണ് പ്രിയങ്കയുടെ അടുത്ത ബോളിവുഡ് ചിത്രം. ഫറാന്‍ അക്തറിന്റെ ഈ ചിത്രത്തില്‍ ആലിയ ഭട്ട്, കത്രീന കെയ്ഫ് തുടങ്ങിയ വന്‍ താരനിരയാണുള്ളത്.

Stories you may like

ഗർഭം ധരിക്കാൻ കഴിയാത്ത അവസ്ഥ; അവളെ തിരിച്ചു കിട്ടുമെന്നു പോലും അറിയില്ലായിരുന്നു; 100 ദിവസത്തോളം എൻഐസിയുവിൽ; തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

രോഗം തിരിച്ചറിഞ്ഞ നിമിഷം കീമോ വേണ്ടെന്ന് ആയിരുന്നു എന്റെ തീരുമാനം; മരിക്കുന്നെങ്കിൽ മരിക്കട്ടെ എന്ന് കരുതി; ക്യാൻസറിനെ തോൽപിച്ച കഥ പറഞ്ഞ് സഞ്ജയ് ദത്ത്

Tags: bollywoodPriyanka Chopra
Share1TweetSendShare

Discussion about this post


Latest stories from this section

ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം പിരിച്ച് സിറിയയിലേക്ക് അയച്ചു; പ്രതി മുഹമ്മദ് മുഹ്സിൻ അഹമ്മദിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

‘ചിന്തയുടെ കൊല അപകടകരമായ കൊല’; പി.സി ജോർജിന്റെ പരാമർശം വിവാദത്തിൽ

കോവിഡിന് ശേഷം സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് അതിവേഗമെന്ന് സാമ്പത്തിക സർവ്വെ; ആഭ്യന്തര ഉത്പാദന വളർച്ച 6 മുതൽ 6.8 % വരെ

ജമ്മുകശ്മീരിന്റെ സുരക്ഷിതത്വം അനുഭവിച്ചറിഞ്ഞ് രാഹുലും പ്രിയങ്കയും;ഖീർ ഭവാനി ക്ഷേത്രവും ഹസ്രത്ബൽ മസ്ജിദും സന്ദർശിച്ചു

Next Post

ഗവര്‍ണര്‍ക്കെതിരെ ആരിഫ്: സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിക്കുന്നു, ഗവര്‍ണറെ കേന്ദ്രം തിരിച്ച് വിളിക്കണമെന്ന് എംപി, അടിയന്തര പ്രമേയ നോട്ടീസ്

Latest News

ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തനങ്ങൾക്കായി പണം പിരിച്ച് സിറിയയിലേക്ക് അയച്ചു; പ്രതി മുഹമ്മദ് മുഹ്സിൻ അഹമ്മദിനെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

‘ചിന്തയുടെ കൊല അപകടകരമായ കൊല’; പി.സി ജോർജിന്റെ പരാമർശം വിവാദത്തിൽ

കോവിഡിന് ശേഷം സാമ്പത്തിക മേഖലയുടെ തിരിച്ചുവരവ് അതിവേഗമെന്ന് സാമ്പത്തിക സർവ്വെ; ആഭ്യന്തര ഉത്പാദന വളർച്ച 6 മുതൽ 6.8 % വരെ

ജമ്മുകശ്മീരിന്റെ സുരക്ഷിതത്വം അനുഭവിച്ചറിഞ്ഞ് രാഹുലും പ്രിയങ്കയും;ഖീർ ഭവാനി ക്ഷേത്രവും ഹസ്രത്ബൽ മസ്ജിദും സന്ദർശിച്ചു

വിമാനത്തിൽ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; ശങ്കർ മിശ്രയ്ക്ക് ജാമ്യം

ത്രിപുരയിലെ ‘അരിവാൾ ചുറ്റിക കൈപ്പത്തി‘ സഖ്യത്തിൽ തമ്മിലടി; സീറ്റ് കൂടുതൽ വേണമെന്ന് കോൺഗ്രസ്; പറ്റില്ലെന്ന് സിപിഎം

പെഷവാറിലെ ഭീകരാക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് വിദേശകാര്യ വക്താവ്

ബലാത്സംഗക്കേസ്; അസാറാം ബാപ്പുവിന് ജീവപര്യന്തവും തടവും വിധിച്ച് കോടതി; ഭാര്യയെയും മകളെയും വെറുതെ വിട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies