തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെടി പൊട്ടിയ സംഭവത്തില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിലെ എസ്‌ഐ ഹാഷിം റഹ്മാനെയാണ് അബദ്ധത്തില്‍ വെടിപൊട്ടിയതിന് സസ്‌പെന്‍ഡ് ചെയ്തത്.
ക്ലിഫ് ഹൗസിലെ ഗാര്‍ഡ് റൂമില്‍ ഇന്നലെ തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് അബദ്ധത്തില്‍ വെടിയുതിര്‍ന്നത്. മുഖ്യമന്ത്രി ക്ലിഫ്ഹൗസില്‍ നിന്നും പുറപ്പെട്ടതിനു തൊട്ടുപിന്നാലെ ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് സംഭവം. രാവിലെ ഡ്യൂട്ടിയിലെത്തുന്നവര്‍ ആയുധങ്ങള്‍ വൃത്തിയാക്കുന്ന പതിവുണ്ട്, ഇതിന്റെ ഭാഗമായി തോക്ക് കൈകാര്യം ചെയ്തപ്പോഴാണ് അബദ്ധമുണ്ടായത്.
ആര്‍ക്കും പരിക്കേറ്റിരുന്നില്ലെങ്കിലും സുരക്ഷാ വീഴ്ച സംബന്ധിച്ച് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടര്‍ന്നുള്ള പ്രാഥമിക അന്വേഷണത്തില്‍ എസ്‌ഐ അലക്ഷ്യമായി തോക്ക് കൈകാര്യം ചെയതുവെന്ന റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
Discussion about this post