Saturday, May 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Business

6 വർഷം കൊണ്ട് നേടിയത് 300 കോടിയുടെ സംരംഭം !

by Brave India Desk
Dec 8, 2022, 04:49 pm IST
in Business
Share on FacebookTweetWhatsAppTelegram

2013 ൽ സഹോദരന്മാരയ രജത് ജെയിൻ, മോഹിത് ജെയിൻ എന്നിവർ ചേർന്ന് ഒറ്റമുറി ഫാക്റ്ററിയിൽ തുടക്കം കുറിച്ച ഇൻഡോർ ആസ്ഥാനമായ കിമിരിക ഹണ്ടർ രാജ്യത്തെ ഏറ്റവും മികച്ച ഹോട്ടൽ ടോയ്‌ലെട്ടറീസ് ശൃംഖലയാണ്. മാനേജ്‌മെന്റ് പൂർത്തിയാക്കിയിറങ്ങി ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ നിന്നപ്പോൾ മോഹിത്തിന്റെയും രാജ്യത്തിന്റെയും മുന്നിൽ സംരംഭകത്വം എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണുണ്ടായിരുന്നത്. എന്നാൽ എന്ത് സ്ഥാപനം തുടങ്ങണം എന്ന കാര്യത്തിൽ ഇരുവർക്കും ആശയക്കുഴപ്പമുണ്ടായി.

ആയുർവേദ ഉൽപ്പന്നങ്ങളുടെ നിർമാണം വരുമാനമാർഗമായിരിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. അതിനാൽ സ്സ്വന്തം സ്ഥാപനം ആയുർവേദവുമായി
ബന്ധപ്പെട്ട ഒന്നായിരിക്കണം എന്ന ചിന്ത ഇരുവർക്കുമുണ്ടായിരുന്നു.

Stories you may like

അന്ന് ജോലി നൽകാൻ  മടിച്ചു,പിന്നീട് അതേ കമ്പനിയെക്കൊണ്ട് 1,15,000 കോടി ഒപ്പിടുവിച്ചു:വാട്സ്ആപ്പിൻ്റെ മാസ് കഥ

രാവിലെ മുതൽ രാത്രി വരെ നിങ്ങൾ അറിയാതെ അംബാനിക്ക് പണം നൽകുന്നത് എങ്ങനെ?

നിരവധി ആയുർവേദ ഉൽപ്പന്നങ്ങളും കോസ്മറ്റിക് ഉൽപ്പന്നങ്ങളും വിപണിവാഴുന്ന സമയമായതിനാൽ തന്നെ ഇനിയൊരു പുതിയ ഉൽപ്പന്നത്തിന്റെ സാധ്യതയെപ്പറ്റി ഇരുവർക്കും സംശയമായിരുന്നു.ചർമരോഗങ്ങൾക്കുള്ള പ്രതിവിധിയായുള്ള ഉൽപ്പന്നങ്ങളാണ് വിപണിയിൽ എത്തിക്കാൻ ശ്രമിച്ചത്. ഏകദേശം പത്തുമാസം വിപണി പഠനത്തിനായി മാറ്റിവച്ചു . ആയുർവേദിക് സോപ്പ്, ഷാംപൂ, ക്രീമുകൾ എന്നിവയെല്ലാമായിരുന്നു ഇരുവരും വിഭാവനം ചെയ്ത ഉൽപ്പന്നങ്ങൾ. ഒരിക്കൽ സംരംഭകത്വ ചർച്ചകളുടെ ഭാഗമായി ഇഅവർക്കും മുംബൈ നഗരത്തിലെ പ്രശസ്തമായ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കേണ്ടതായി വന്നു. രണ്ടു ദിവസത്തെ ആ ഹോട്ടൽ വാസമാണ് ഇരുവരെയും ഇന്ത്യകണ്ട മികച്ച സംരംഭകരിൽ രണ്ടുപേരാക്കി മാറ്റിയത്.

തീർത്തും അവിചാരിതമായാണ് ഹോട്ടൽ മുറികളിൽ ഉപയോഗിക്കുന്ന സോപ്പ്, ക്രീമുകൾ തുടങ്ങിയ വസ്തുക്കൾ ഉൾപ്പെടുന്ന ടോയ്‌ലെട്ടറീസ് ഉൽപ്പന്നങ്ങൾ ശ്രദ്ധയിൽ പെടുന്നത്. സാധാരണക്കാരായ ഉപഭോക്താക്കൾക്കിടയിൽ ഒരു സ്ഥാനം കണ്ടെത്താൻ ഒരു പക്ഷെ തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് സാധിക്കില്ലായിരിക്കാം, എന്നാൽ താരതമ്യേന ബ്രാൻഡുകൾ കുറവായ ഹോട്ടൽ ടോയ്‌ലെട്ടറീസ് വിഭാഗത്തിൽ തങ്ങൾക്ക് ഒരു ഭാവി കണ്ടെത്താനാകുമെന്ന് ഇരുവരും പ്രതീക്ഷിച്ചു.

പിന്നെ ഒട്ടും അമാന്തിച്ചില്ല. ഇൻഡോറിൽ മടങ്ങിയെത്തിയ ഇരുവരും ഒരു ഒറ്റമുറി പത്ത് ലക്ഷം രൂപ ബാങ്ക് ലോണിന്റെ 2013 ൽ തന്നെ മാരിയോട്ട് ഹോട്ടൽ ശൃംഖല കിമിരികയുടെ ഉൽപ്പന്നങ്ങൾക്ക് അംഗീകാരം നൽകി. വിവിധ ബ്രാൻഡ് നെയിമുകളിലാണ് കിമിരിക ഹോട്ടൽ ടോയ്‌ലെട്ടറീസ് വിപണിയിൽ എത്തിച്ചത്. 70 % വരുന്ന ഹോട്ടൽ ടോയ്‌ലെട്ടറീസ് അതുവരെ വിദേശ വിപണിയിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്.

ഹോട്ടലുകൾക്കായി വ്യത്യസ്തമായ ബ്രാൻഡ് നെയിമുകളിൽ സോപ്പുകൾ, ക്രീമുകൾ, ഷാംപൂകൾ എന്നിവയാണ് കിമിരിക നിർമിച്ചത്. എല്ലാം തന്നെ ആയുർവേദ ഉൽപ്പന്നങ്ങൾ ആയിരുന്നു. ലക്ഷ്വറി ബ്രാൻഡ്, ലൈസൻസ്ഡ് ബ്രാൻഡ്, യൂണിവേഴ്‌സൽ ഗസ്റ്റ് ആക്‌സസറീസ് എന്നീ വിഭാഗങ്ങളിലാണ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ചത്. ലക്ഷ്വറി വിഭാഗത്തിൽ ദി ഫ്രഞ്ച് നോട്ട്,റോയൽ ഡി കോളറ്റ്, ദി ബ്ലാങ്ക്, ഫൈവ് എലമെൻറ്സ്, ഇഗ്നിസ്, എർത്ത് ,ഫ്ളോറെറ്റ് , എസ്കേപ്പ് എന്നീ ബ്രാൻഡുകളും ലൈസൻസ്ഡ് ബ്രാൻഡ് വിഭാഗത്തിൽ പോർട്ടിക്കോ , ജൂൺ ജേക്കബ്‌സ്, നെസ്റ്റ്, ടോക്ക, ഫാർമ കോപ്പിയ, അണ്ടർ ദി കനോപ്പി തുടങ്ങിയ ബ്രാൻഫുകളും കിമിരിക വിപണിയിലെത്തിച്ചു.

കൂടുതൽ ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിവ കിമിരികയുടെ ഉപഭോക്താക്കളായി. ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും തീം , താൽപര്യം എന്നിവ മുൻനിർത്തി വ്യത്യസ്തമായ ഉൽപ്പന്നങ്ങൾ സംസ്ഥാപനം നിർമിച്ചു. അധികം വൈകാതെ, സ്ഥാപനത്തിലെ തൊഴിലാളികളുടെ എണ്ണം 400 ആയി വർധിച്ചു. മാരിയോട്ട്, ഹിൽട്ടൺ , ഷെറാട്ടൺ തുടങ്ങിയ മുൻനിര ഹോട്ടലുകളിൽ കിമിരിക ഹണ്ടർ തന്റെ സാന്നിധ്യം ഉറപ്പിച്ചു.

നൂറ് ചതുരശ്ര അടി വിസ്‌തീർണമുള്ള ഫാക്റ്ററിയിൽ നിന്നും 7000 ചതുരശ്ര അടി വിസ്‌തീർണമുള്ള സ്ഥാപനത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചതോടെ കിമിരിക ഹണ്ടർ എന്ന ബ്രാൻഡ് വിജയം കണ്ടു. കേവലം ആറ് വർഷം കൊണ്ടാണ് മൂന്നൂറു കോടി രൂപയുടെ ആസ്തി സ്ഥാപനം നേടി.

Share20TweetSendShare

Latest stories from this section

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

ടൈഗർ ബാമിൽ കടുവയുടെ നെയ്യുണ്ടോ?പച്ചമരുന്ന് കടയിൽ നിന്ന് ആഗോളബിസിനസിലേക്ക്…

എന്താണ് ഈ YKK? രഹസ്യ ലോഗോയ്ക്ക് പിന്നിലെ ശതകോടികളുടെ വിശ്വാസം

എന്താണ് ഈ YKK? രഹസ്യ ലോഗോയ്ക്ക് പിന്നിലെ ശതകോടികളുടെ വിശ്വാസം

ചൂതാട്ട മേശയിൽ നിന്ന് രക്ഷപ്പെട്ട ആഗോള കമ്പനി!ഫെഡെക്സ്: തോൽവിയിൽ നിന്ന് തുടങ്ങിയ വിജയം

ചൂതാട്ട മേശയിൽ നിന്ന് രക്ഷപ്പെട്ട ആഗോള കമ്പനി!ഫെഡെക്സ്: തോൽവിയിൽ നിന്ന് തുടങ്ങിയ വിജയം

വമ്പൻ സ്രാവുകൾ കോപ്പിയടിച്ച ‘ജില്ലറ്റ് ബുദ്ധി’:ലോകമഹായുദ്ധത്തിൽ ലോട്ടറിയടിച്ച സെയിൽസ്മാൻ

വമ്പൻ സ്രാവുകൾ കോപ്പിയടിച്ച ‘ജില്ലറ്റ് ബുദ്ധി’:ലോകമഹായുദ്ധത്തിൽ ലോട്ടറിയടിച്ച സെയിൽസ്മാൻ

Discussion about this post

Latest News

ഓഫീസ് വീടിനപ്പുറത്ത്, പക്ഷേ ജോലി ബെഡിൽ; പ്രധാനമന്ത്രിയുടെ വാക്കുകൾ അനുസരിച്ച ഇന്റേണിനെ ട്രോളി സിഇഒ; പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ

ഓഫീസ് വീടിനപ്പുറത്ത്, പക്ഷേ ജോലി ബെഡിൽ; പ്രധാനമന്ത്രിയുടെ വാക്കുകൾ അനുസരിച്ച ഇന്റേണിനെ ട്രോളി സിഇഒ; പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ

ഇലക്ഷൻ അടുത്തപ്പോൾ ക്രൈസ്തവരുടെ അതൃപ്തി മാറ്റാൻ മുസ്‍ലിം ലീഗ്: ‘ഹാഗിയ സോഫിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടെന്ന്’ സാദിഖലി തങ്ങൾ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ലീഗ് സമ്മർദ്ദം ചെലുത്തിയിട്ടില്ല; തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേത്, പാണക്കാട് സാദിഖലി തങ്ങൾ

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

മകൾ കല്യാണം കഴിച്ചാലോ കന്യാസ്ത്രീയായാലോ സ്വത്ത് സഹോദരന് പോകുമെന്ന അച്ഛന്റെ വിചിത്ര വ്യവസ്ഥ ,പൊളിച്ചടുക്കി ഹൈക്കോടതി

ബിജെപി പ്രവർത്തകരായ സഹോദരങ്ങൾക്ക് നേരെ നടന്ന വധശ്രമം ; സിപിഎം പ്രവർത്തകരായ 12 പ്രതികൾക്ക് ഏഴുവർഷം തടവ് ; ഒന്നാം പ്രതിയുടെ വിധി പിന്നീട്

ചുവപ്പുകോട്ടകളിൽ വിള്ളൽ; കോഴിക്കോട്ട് സിപിഎം വോട്ടുകൾ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകി, അടിയന്തര തിരുത്തലുണ്ടായില്ലെങ്കിൽ വൻ അപകടമെന്ന് മുന്നറിയിപ്പ്

വേടനെതിരെ വീണ്ടും ബലാൽസംഗ കേസ് ; യുവ ഗായികയുടെ പരാതിയിൽ പോലീസ് കേസെടുത്തു

അത് വെറും പല്ലല്ല, യഥാർഥ പുലിപ്പല്ല് തന്നെ! റാപ്പർ വേടന് വൻ തിരിച്ചടി; കൊൽക്കത്തയിലെ ലാബ് പരിശോധനാ ഫലം പുറത്ത്, വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും

വേടൻ കുടുങ്ങി, മാലയിലെ ലോക്കറ്റിൽ യഥാർത്ഥ പുലിപ്പല്ല് തന്നെ; കൊൽക്കത്ത ലാബിൽ സ്ഥിരീകരണം; വനംവകുപ്പ് കുറ്റപത്രം ഉടൻ

വേടൻ കുടുങ്ങി, മാലയിലെ ലോക്കറ്റിൽ യഥാർത്ഥ പുലിപ്പല്ല് തന്നെ; കൊൽക്കത്ത ലാബിൽ സ്ഥിരീകരണം; വനംവകുപ്പ് കുറ്റപത്രം ഉടൻ

പ്രതിരോധത്തിനും നയതന്ത്രത്തിനുമപ്പുറം മോദി-മെലോണി സൗഹൃദം; വിഖ്യാത ഇറ്റാലിയൻ ചിത്രം ബൊട്ടിചെല്ലിയുടെ ‘മഡോണ ആൻഡ് ചൈൽഡ്’ ഇന്ത്യയിലേക്ക്

പ്രതിരോധത്തിനും നയതന്ത്രത്തിനുമപ്പുറം മോദി-മെലോണി സൗഹൃദം; വിഖ്യാത ഇറ്റാലിയൻ ചിത്രം ബൊട്ടിചെല്ലിയുടെ ‘മഡോണ ആൻഡ് ചൈൽഡ്’ ഇന്ത്യയിലേക്ക്

ചോദ്യം ചോർത്താം, ആഴ്ചയിലൊരിക്കൽ കാണണം; വിദ്യാർത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ പ്രൊഫസർ കസ്റ്റഡിയിൽ; ലഖ്‌നൗ സർവ്വകലാശാലയിൽ സംഘർഷം

ചോദ്യം ചോർത്താം, ആഴ്ചയിലൊരിക്കൽ കാണണം; വിദ്യാർത്ഥിനിയോട് അശ്ലീല സംഭാഷണം നടത്തിയ പ്രൊഫസർ കസ്റ്റഡിയിൽ; ലഖ്‌നൗ സർവ്വകലാശാലയിൽ സംഘർഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies