ബോളിവുഡ് നടി ജാന്‍വി കപൂറിന്റെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ ഒട്ടുമിക്കതും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോഴിതാ മാലിദ്വീപില്‍ അവധിക്കാലം ആഘോഷിക്കുന്ന താരത്തിന്റെ പുത്തന്‍ ചിത്രങ്ങളാണ് ശ്രദ്ധ നേടിയിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ബിക്കിനിയില്‍ അതിസുന്ദരിയായ താരപുത്രിയാണ് ചിത്രത്തിലുള്ളത്. മാലിദ്വീപിലെ സൂര്യാസ്തമയം കണ്ടുകൊണ്ടുള്ള ചിത്രത്തിനൊപ്പം കോട്ടേജില്‍ നിന്നുള്ള സമുദ്ര കാഴ്ചയും ഇന്സറ്റഗ്രാമില് പങ്കുവെച്ചിട്ടുണ്ട്.
ആരാധകരിലേറെയും ചിത്രത്തിന് ഹോട്ട് എന്ന വിശേഷണം നല്കുമ്പോള് ജാന്‍വിയുടെ സുഹൃത്ത് മത്സ്യകന്യക എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളിലും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. ജിം സ്യൂട്ടിലും സ്വിം സ്യൂട്ടിലുമുള്ള ചിത്രങ്ങളാണ് ഏറെയും. സൂപ്പര്‍താരം ശ്രീദേവിയുടെ മകള്‍ എന്ന ലേബലില്‍ ധടക് ചിത്രത്തിലൂടെയായിരുന്നു ജാന്‍വിയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം. അമ്മയുടെ അഭിനയ ചാരുതയൊന്നും മകള്‍ക്ക് ഇതുവരെ പ്രകടിപ്പിക്കാനായില്ലെങ്കിലും ഹോട്ട് ചിത്രങ്ങളിലൂടെ അനേകം ആരാധകരെ സൃഷ്ടിക്കാനായിട്ടുണ്ട്. മിലി എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. ദോസ്താന, ബാവല്‍, മിസ്റ്റര്‍ ആന്‍ഡ് മിസിസ് മാഹി എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിലും നടി അഭിനയിച്ചു വരികയാണ്.
Discussion about this post