ന്യൂഡൽഹി ; 8,000 ഇന്ത്യക്കാർ നിലവിൽ വിദേശജയിലുകളിൽ തടവിലാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം.ഇതിൽ 4,389 പേർ ഗൾഫ് രാജ്യങ്ങളിലാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.
ലോക്സഭയിൽ ഒരു ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇതു സംബന്ധിച്ച വിശദീകരണം നൽകിയത്. 8,441 പേർ വിദേശ ജയിലുകളിൽ വിചാരണ നടപടികൾ ഉൾപ്പെടെ നേരിട്ട് തടവിലാണ്.ഇതിൽ 4,389 പേർ സൌദി, ഖത്തർ,കുവൈറ്റ്, ബഹ്റൈൻ, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലാണെന്നും മന്ത്രി വിശദീകരിച്ചു. 2011 ൽ ടിഎസ്പി കരാർ പ്രകാരം യുഎഇ ജയിലുകളിൽ കഴിയുന്ന തടവുകാരെ ഇന്ത്യയ്ക്ക് കൈമാറാൻ സാധിക്കും. ശിക്ഷയുടെ ബാക്കി കാലാവധി ഇന്ത്യൻ ജയിലിൽ അനുഭവിച്ചാൽ മതിയാകും എന്നതാണ് ഇതിൻറെ പ്രധാന വ്യവസ്ഥ.
എന്നാൽ കരാർപ്രകാരം തടവുകാരനെ ഇന്ത്യയ്ക്ക് കൈമാറമെങ്കിൽ കുറ്റത്തിന് ശിക്ഷ വിധിച്ച ചെയ്ത രാജ്യം അത് അനുവദിച്ചിരിക്കണം. സ്വീകരിക്കുന്ന രാജ്യത്തിൻറെ സമ്മതവും അനിവാര്യമാണ്. കൃത്യമായ രേഖകളോടുകൂടി മാത്രമെ ഈ ഉടമ്പടി പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.
ഖത്തറിൽ അറസ്ററിലായ മുൻ നേവി ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഇന്ത്യ സജീവമായി ഖത്തർ ഭരണാധികാരികളുമായു ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.തടവിലായ ഇന്ത്യക്കാർക്ക് കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനാകുന്നുണ്ടെന്നും മന്ത്രി വിശദമാക്കി. ചില തവുകാർക്ക് ദോഹയിലുള്ള കുടുംബാംഗങ്ങളെ നേരിട്ട് കാണാനാകുന്നുണ്ടെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
Discussion about this post