ഹരിയാന: ഹരിയാനയില്‍ പതിനഞ്ചുകാരനായ ദളിത് ബാലന്റെ മരണം ആത്മഹത്യയെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍. ദളിത് ബാലന്റെ മരണത്തിന് പിന്നില്‍ രണ്ട് പോലീസുകാരാണെന്ന ആരോപണമവുമായി കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്തെത്തിയതിന്റെ പിന്നാലെയാണ് മരണ കാരണം മുഖ്യമന്ത്രി വിശദീകരിച്ചത്.
ഡല്‍ഹിയില്‍ നിന്നും അമ്പത് കിലോമീറ്റര്‍ അകലയെയുള്ള സോണ്പത്ത് ജില്ലയില്‍ കുട്ടിയുടെ മാതാപിതാക്കളും നിരവധി പേരും മൃതദേഹവുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. രണ്ട് പോലീസുകരാണ് തന്റെ മകന്റെ കൊലപാതകത്തിന് പിന്നിലെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നല്‍കണമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
പ്രാവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ചിലര്‍ മരിച്ച ബാലനെതിരെ കേസ് കൊടുത്തിരുന്നു. ഇതെത്തുടര്‍ന്ന് പോലീസുകാര്‍ ബാലനെ കസ്റ്റഡിയിലെടുക്കുകയും നിഷ്ഠൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍, കുട്ടി കസ്റ്റഡിയില്‍ നിന്നും ഓടിപോയി അത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്.
കുട്ടിയെ വിട്ടുകിട്ടാന്‍ പോലീസിനെ സമീപിച്ച അമ്മയോട് പോലീസ് 10,000 രൂപ ആവശ്യപ്പെട്ടതായും ആരോപണമുണ്ട്.
Discussion about this post