ന്യൂഡെല്‍ഹി: സീറോ മലബാര്‍ സഭ ഉള്‍പ്പെട്ട ഭൂമിയിടപാട് കേസില്‍ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഇതോടെ നാളെ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ കര്‍ദ്ദിനാള്‍ നേരിട്ട് ഹാജരാകേണ്ടി വരും.
മത മേലധ്യക്ഷന്മാര്‍ക്ക് ഇത്തരം ഇളവുകള്‍ അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാല്‍ കര്‍ദ്ദിനാള്‍ കോടതിയില്‍ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവുണ്ടെന്ന് പരാതിക്കാരനായ ഷൈന്‍ വര്‍ഗീസിന് വേണ്ടി ഹാജരായ രാകേന്ദ് ബസന്ത് കോടതിയെ അറിയിച്ചു. ഇക്കാര്യം മറച്ചുവെച്ചാണ് കര്‍ദ്ദിനാള്‍ സുപ്രീംകോടതിയെ സമീപിച്ചതെന്നും പരാതിക്കാരന്‍ ആരോപിച്ചു.
ഇതെത്തുടര്‍ന്ന് കര്‍ദ്ദിനാളിന്റെ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് ജഡ്ജിമാരായ ഹൃഷികേശ് റോയ്, ദിപാങ്കര്‍ ദത്ത എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.










Discussion about this post