കായംകുളം: കറ്റാനം ആദിക്കാട്ടുകുളങ്ങരയില്‍ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിക്ക് ക്രൂര മര്‍ദനം. ജിന്ന് ബാധിച്ചെന്ന് പറഞ്ഞ് 25 കാരിയെ മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അടക്കം ആറുപേരെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു.
ഐടി ജീവനക്കാരിയായ യുവതിയെ കഴിഞ്ഞ ഏതാനും മാസങ്ങളായി ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് ദുര്‍മന്ത്രവാദത്തിന് ഇരയാക്കിയതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ ഭര്‍ത്താവ് അനീഷ്, ഷിബു, ഷാഹിന, ദുര്‍മന്ത്രവാദികളായ സുലൈമാന്‍, ഇയാളുടെ സഹായികളായ അന്‍വര്‍ ഹുസൈന്‍, ഇമാമുദീന്‍ എന്നിവരാണ് അറസ്റ്റിലായത്.
വിവാഹ ശേഷം ദിവസവും ഭര്‍ത്താവ് യുവതിയുടെ ചെവിയില്‍ മന്ത്രങ്ങള്‍ ചൊല്ലുന്നത് പതിവാക്കിയിരുന്നു. ഇത് എതിര്‍ത്തതോടെയാണ് ജിന്ന് ബാധിച്ചെന്ന് പറഞ്ഞ് ദുര്‍മന്ത്രവാദത്തിനിരയാക്കി യുവതി കെട്ടിയിട്ട് മര്‍ദിച്ചത്.
Discussion about this post