ടെഹ്‌റാന്‍: മത പോലീസിംഗിനെതിരെ കടുത്ത പ്രക്ഷോഭം നടക്കുന്ന ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മറ്റൊരാളെ കൂടി പരസ്യമായി തൂക്കിലേറ്റി. നാല് ദിവസത്തിനിടെ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു എന്ന കാരണത്താല്‍ വധശിക്ഷ ഏറ്റുവാങ്ങിയ രണ്ടാമത്തെ ആളാണിത്. സുരക്ഷാ സേനാംഗത്തെ മുറിവേല്‍പ്പിച്ചു എന്ന കുറ്റം ചുമത്തി ദിവസങ്ങള്‍ക്ക് മുമ്പ് മറ്റൊരാളെയും ഇറാന്‍ ഭരണകൂടം തൂക്കിലേറ്റിയിരുന്നു.
Just before he’s hanged on Dec.12 by Iran's regime,they interrogate #MajidrezaRahnavard
His last words:I don't want Quran to be read or prayed on my grave,just celebrate
Sharia law is the reason he’s gone
His verdict:War with AllahOnly because he demonstrated for his rights pic.twitter.com/1uQpYhpGIq
— Darya Safai MP (@SafaiDarya) December 15, 2022
മരിക്കുന്നതിന് മുമ്പ് കഴിഞ്ഞ ദിവസം തൂക്കിലേറ്റപ്പെട്ട 2 വയസുകാരന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ലോകമാകെ ചര്‍ച്ച ചെയ്യുകയാണ്. ഇറാന്‍ ഭരണകൂട ക്രൂരതയ്‌ക്കെതിരെയും മത പോലീസിംഗിനെതിരെയും ലോകം മുഴുവന്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് സര്‍ക്കാരിനെതിരെ ശബ്ദിച്ചുവെന്ന കാരണത്താല്‍ രണ്ടുപേര്‍ പരസ്യമായി വധശിക്ഷയ്ക്ക് വിധേയരായിരിക്കുന്നത്.
തൂക്കിലേറ്റപ്പെടുന്നതിന് മുമ്പ് മജീദേസ്ര റഹ്നവര്‍ദ് എന്ന ചെറുപ്പക്കാരനാണ് മരണശേഷം പാലിക്കേണ്ട ചില കാര്യങ്ങള്‍ അന്ത്യാഭിലാഷമായി പറഞ്ഞിരിക്കുന്നത്. എന്റെ ശവകുടീരത്തിന് മുമ്പില്‍ ആരും കരയരുതെന്നും ഖുറാന്‍ പാരായണം നടത്തുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്യരുതെന്നും റഹ്നവര്‍ദ്ദ് പറയുന്ന വീഡിയോ ലോകമാകെ വൈറലായിരിക്കുകയാണ്. തന്റെ മരണശേഷം എല്ലാവരും ആഘോഷിക്കണമെന്നും പാട്ട് കേട്ട് ആസ്വദിക്കണമെന്നും ആ യുവാവ് പറയുന്നു. കണ്ണ് മൂടിക്കെട്ടിയ നിലയില്‍ മുഖം മറച്ച രണ്ടുപേര്‍ക്ക് നടുവില്‍ നില്‍ക്കുന്ന നിലയിലാണ് യുവാവ് വീഡിയോയില്‍ ദൃശ്യമാകുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഇറാനിലെ മഷദ് നഗരത്തിലാണ് റഹ്നവര്‍ദ്ദിനെ പരസ്യമായി തൂക്കിലേറ്റിയത്.
ഇതിന് നാല് ദിവസങ്ങള്‍ക്ക് മുമ്പ് മൊഹ്്‌സിന്‍ ഷെഖാരി എന്ന ഇരുപത്തിമൂന്നുകാരനെയും ഇറാന്‍ തൂക്കിലേറ്റിയിരുന്നു. സുരക്ഷാസേനാംഗത്തെ പരിക്കേല്‍പ്പിച്ചു എന്നതായിരുന്നു ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റം. പ്രതിഷേധക്കാരനെതിരെ വധശിക്ഷ നടപ്പിലാക്കുന്ന ഇറാനിലെ ആദ്യ സംഭവമാണിത്. സംഭവത്തില്‍ ആഗോള സമൂഹമൊന്നാകെ ഇറാനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.
രണ്ട് സുരക്ഷാ സേനാംഗങ്ങളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി, നാലുപേരെ മുറിവേല്‍പ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇറാനിലെ കോടതി റഹ്നവര്‍ദിന് വധശിക്ഷ വിധിച്ചതെന്ന് മീസാന്‍ ഓണ്‍ലൈന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സര്‍ക്കാരിനെയും മതനേതാക്കളെയും പിടിച്ചുലയ്ക്കുന്ന അവസ്ഥയിലാണ് പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത നടപടികളിലേക്ക് ഭരണകൂടം കടന്നിരിക്കുന്നത്. പ്രക്ഷോഭങ്ങളെ വംശീയ സംഘര്‍ഷങ്ങളെന്നാണ് സര്‍ക്കാര്‍ മുദ്ര കുത്തിയിരിക്കുന്നത്. ശത്രുക്കളായ വിദേശരാഷ്ട്രങ്ങളാണ് ഇതിന് പിന്നിലെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു.
മഹ്‌സ അമീനി എന്ന ഇരുപത്തിരണ്ടുകാരി പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിനിരയായി മരിച്ചതിന് പിന്നാലെയാണ് ഇറാനില്‍ ഭരണകൂട ഭീകരതയ്‌ക്കെതിരെയും മത പോലീസിംഗിനെതിരെയും ആഭ്യന്തര കലാപം ആരംഭിച്ചത്. വസ്ത്രധാരണ നിയമങ്ങള്‍ പാലിച്ചില്ലെന്ന കുറ്റത്തിനാണ് മത പോലീസ് അമീനിയെ അറസ്റ്റ് ചെയ്തത്.
Discussion about this post