വാഷിംഗ്ടണ്‍: ടെസ്‌ല മേധാവിയും ലോക കോടീശ്വരന്മാരില്‍ ഒരാളുമായ ഇലോണ്‍ മസ്‌ക് സിഇഒ സ്ഥാനം ഏറ്റെടുത്ത് മുതല്‍ നിരന്തരമായി പുതിയ പരിഷ്‌കാരങ്ങള്‍ക്കും നയംമാറ്റങ്ങള്‍ക്കും വേദിയാകുകയാണ് മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്റര്‍. കഴിഞ്ഞ ദിവസവും മറ്റ് സോഷ്യല്‍മീഡിയകളുടെ പ്രചാരണത്തിന് തടയിട്ടുകൊണ്ട് മസ്‌ക് ട്വിറ്ററില്‍ പുതിയ ചില പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇപ്പോഴിതാ താന്‍ ട്വിറ്ററിന്റെ മേധാവി സ്ഥാനത്ത് നിന്നും പുറത്തുപോകണമോ എന്നാരാഞ്ഞ് ട്വിറ്ററില്‍ അഭിപ്രായ വോട്ടെടുപ്പ് ആരംഭിച്ചിരിക്കുകയാണ് മസ്‌ക്.
Should I step down as head of Twitter? I will abide by the results of this poll.
— Elon Musk (@elonmusk) December 18, 2022
ട്വിറ്റര്‍ മേധാവി എന്ന പദവിയില്‍ നിന്നും താന്‍ താഴെ ഇറങ്ങണോ എന്നും ഈ വോട്ടെടുപ്പിന്റെ ഫലം താന്‍ അംഗീകരിക്കുമെന്നുമാണ് വോട്ടെടുപ്പ് ആരംഭിച്ച് കൊണ്ടുള്ള ട്വീറ്റില്‍ മസ്‌ക് ട്വിറ്റര്‍ ഉപയോക്താക്കളോട് വ്യക്തമാക്കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളാണ് കഴിഞ്ഞ ദിവസം മസ്‌ക് പുറത്തുവിട്ടത്. ഇനിയങ്ങോട്ട് ട്വിറ്ററില്‍ വരുത്താന്‍ പോകുന്ന സുപ്രധാന നയംമാറ്റങ്ങള്‍ സംബന്ധിച്ച് വോട്ടെടുപ്പ് ഉണ്ടാകുമെന്നും, മേലില്‍ തെറ്റുകള്‍ സംഭവിക്കില്ലെന്നും പറഞ്ഞ് മാപ്പപേക്ഷയും നടത്തുന്നുണ്ട്. ആഗ്രഹങ്ങള്‍ സാധിക്കാന്‍ ഇടയുള്ളതിനാല്‍ ആഗ്രഹിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മറ്റൊരു ട്വീറ്റല്‍ ട്വിറ്റര്‍ മേധാവി പറയുന്നു.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മാസ്റ്റൊഡൊണ്‍ തുടങ്ങി മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ അക്കൗണ്ടുകളുടെ പ്രചാരണാര്‍ത്ഥമുള്ള അക്കൗണ്ടുകള്‍ നിരോധിക്കുമെന്ന് ഞായറാഴ്ച ട്വിറ്റര്‍ പ്രഖ്യാപിച്ചതിന് പിന്നിലെയാണ് മസ്‌ക് അഭിപ്രായ വോട്ടെടുപ്പ് ആരംഭിച്ചത്. നിരവധി ഉപയോക്താക്കള്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വളരെ സജീവമാണെന്ന കാര്യം മനസിലാക്കുന്നുവെന്നും എന്നാല്‍ ഇനി മുതല്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ സൗജന്യ പ്രചാരണം ട്വിറ്ററില്‍ അനുവദിക്കില്ലെന്നുമാണ് കമ്പനി സപ്പോര്‍ട്ട് ടീം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മസ്്‌റ്റൊഡൊണ്‍, ട്രൂത്ത് സോഷ്യല്‍, ട്രിബെല്‍,നൊസ്റ്റര്‍, പോസ്റ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ പേരെടുത്ത് പറഞ്ഞ് ഇവയിലെ ഉള്ളടക്കവും ലിങ്കുകളും ഉപയോക്താവിന്റെ പേരും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്നാണ് ട്വിറ്ററിന്റെ മുന്നറിയിപ്പ്.








