തിരുവനന്തപുരം: മുരളീധരന് അധ്യക്ഷനായ പാര്‍ട്ടിയിലേക്ക് താന്‍ ഇല്ലെന്ന് മുന്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി രാമന്‍പിള്ള. മുരളീധരന് പദവി നേടിയെടുത്തത് അവിഹിത മാര്ഗത്തിലൂടെയെന്നും അദ്ദേഹം പറഞ്ഞു.
താല്‍ക്കാലിക പ്രസിഡന്റായിരുന്ന മുരളീധരന് 6 വര്‍ഷങ്ങളായി തുടരുന്നത് അത്ഭുദംാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മിസ്ഡ് കോളിലൂടെ അംഗത്വം എടുക്കാം എന്ന വി.മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേ സമയം വി.മുരളീധരനെതിരെ അഡ്വ. ശ്രീധരന് പിള്ളയും രംഗത്തെത്തി. പാര്‍ട്ടിയുടെ ജനകീയ അടിത്തറ കൂട്ടണമെന്നും പാര്‍ട്ടിക്ക് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ചവരെ തിരികെ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. പി.പി മുകുന്ദനെ തിരികെ കൊണ്ടു വരുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണം. മുതിര്‍ന്ന നേതാക്കളെ ബി.ജെ.പി പരിഗണിക്കണം- അദ്ദേഹം വ്യക്തമാക്കി.
Discussion about this post