കൊച്ചി: ഫസല്‍ വധക്കേസ് പ്രതി കാരായി രാജന്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വാട്‌സ് ആപ്പിലൂടെ. കണ്ണൂര്‍ പഞ്ചായത്തിലെ പാട്യം ഡിവിഷനിലേക്ക് മത്സരിക്കുന്ന കാരായി രാജന് എറണാകുളം ജില്ലക്ക് പുറത്തുപോകാന്‍ അനുമതിയില്ലാത്ത സാഹചര്യത്തിലാണ് ഹൈടെക് വോട്ടഭ്യര്‍ത്ഥന.
മറ്റെല്ലാരേയും പോലെ എനിക്ക് നിങ്ങളെ നേരിട്ട് വന്ന് കണ്ട് വോട്ടഭ്യര്‍ത്ഥിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കി നാടുകടത്തിയ അവസ്ഥയാണ്. നുണക്കഥകളിലെ എല്ലാ കാര്യങ്ങളും ഇന്ന് പുറത്തുവന്നു. നീതിയുടെ പ്രകാശം അകലെയാണ്- കാരായി വാട്‌സ് ആപ്പ് വീഡിയോയില്‍ പറയുന്നു.
അതേ സമയം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കണ്ണൂരില്‍ പ്രവേശിക്കാന്‍ അനുമതി തേടി കാരായി രാജന്‍ ഇന്ന് കോടതിയെ സമീപിക്കും.
Discussion about this post