മോസ്‌കോ: യുക്രൈന്‍ യുദ്ധം ഏറ്റവും വേഗത്തില്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് റഷ്യയെന്ന് പ്രസിഡന്റ് വ്‌ളാദിമര്‍ പുടിന്‍. സംഘര്‍ഷം അവസാനിപ്പിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിന് വേണ്ടിയുള്ള പരിശ്രമത്തിലാണെന്നും പുടിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഏറ്റവും വേഗത്തില്‍, നല്ല രീതിയില്‍ യുദ്ധം അവസാനിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും പുടിന്‍ ഉറപ്പ് നല്‍കി.
അതേസമയം അമേരിക്കയും യുക്രൈനും തങ്ങളുടെ ആശങ്കകള്‍ക്ക് ചെവി തരുന്നില്ലെന്നും റഷ്യയെ തളര്‍ത്താനുള്ള പോര്‍ക്കളമായി അമേരിക്ക യുക്രൈനെ ഉപയോഗപ്പെടുത്തുകയാണെന്നും റഷ്യ ആരോപിച്ചു.
“ചര്‍ച്ചകളിലൂടെ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എല്ലാ സംഘര്‍ഷങ്ങളും അവസാനിക്കും, കീവിലുള്ള ഞങ്ങളുടെ എതിരാളികള്‍ അത് മനസിലാക്കിയാല്‍ അത് മികച്ച രീതിയില്‍ തന്നെ അവസാനിക്കും”, പുടിന്‍ പറഞ്ഞു.
യുക്രൈനുമായി ചര്‍ച്ചകള്‍ക്കുള്ള സാധ്യതകള്‍ തള്ളിക്കളഞ്ഞിട്ടില്ലെന്ന് കഴിഞ്ഞ കുറച്ച് മാസങ്ങളായി റഷ്യ നിരന്തരമായി പറയുന്നുണ്ട്. ചര്‍ച്ചകള്‍ നടക്കാത്തത് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ സെലന്‍സ്‌കി മൂലമാണെന്നും റഷ്യയില്‍ പുടിന്‍ ഭരണത്തില്‍ ഇരിക്കുമ്പോള്‍ സെലന്‍സ്‌കി ചര്‍ച്ചകള്‍ക്ക് തയ്യാറാകില്ലെന്നുമാണ് റഷ്യ ആരോപിക്കുന്നത്.
ഇതിനിടെ ചരിത്രപരമായ യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി സെലന്‍സ്‌കി യുക്രൈനിലേക്ക് മടങ്ങി. അമേരിക്കയുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമം പൂര്‍ത്തിയാക്കിയാണ് സെലന്‍സ്‌കി മടങ്ങിയിരിക്കുന്നത്. തങ്ങള്‍ ജീവനോടെ തിരിച്ചടിച്ച് കൊണ്ടിരിക്കുകയാണെന്നാണ് അമേരിക്കന്‍ കോണ്‍ഗ്രസില്‍ സെലന്‍സ്‌കി പറഞ്ഞത്. തങ്ങളെ പിന്തുണയ്ക്കുന്നത് ആഗോള സുരക്ഷയ്ക്ക് വേണ്ടിയുള്ള നിക്ഷേപമായി കണക്കാക്കണമെന്നും സെലന്‍സ്‌കി പറഞ്ഞു. ഒരു ഹീറോയ്ക്ക് സമാനമായ വരവേല്‍പ്പാണ് അമേരിക്കയില്‍ സെലന്‍സ്‌കിക്ക് ലഭിച്ചത്. പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സഹായം അടക്കം 1.8 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം യുക്രൈന് നല്‍കുമെന്ന് ജോ ബൈഡന്‍ സെലന്‍സ്‌കിക്ക് വാക്ക് നല്‍കി.
എന്നാല്‍ ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുമെന്ന് പുടിന്‍ യുക്രൈന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തങ്ങളോട് എതിരിടുന്നവര്‍ ഇതൊരു പ്രതിരോധ ആയുധമെന്നാണ് പറയുന്നത്. എന്നാല്‍ അതിനെ മറികടക്കുന്ന മറ്റൊന്ന് എപ്പോഴുമുണ്ടാകുമെന്നാണ് പുടിന്‍ പറഞ്ഞത്.
പോരാട്ടത്തിന്റെ പ്രഭവകേന്ദ്രമായി മാറിയ പടിഞ്ഞാറന്‍ ഡോണ്‍സ്‌റ്റെക് മേഖലയിലെ ബക്മട് നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനാലാണ് ഉപ്പോള്‍ റഷ്യന്‍ സേനകള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മോസ്‌കോയുടെ മിലിട്ടറി തലവന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Discussion about this post