തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. ആര് നയിക്കുമെന്ന കാര്യത്തില്‍ ചര്‍ച്ച ഇപ്പോള്‍ ആവശ്യമില്ല.
തദ്ദേശ തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ വിഷയമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം നിയമസഭാ തെരഞ്ഞെടുപ്പിലെ നായകനെ ചൊല്ലി വിവാദമുണ്ടാക്കാന്‍ താല്പര്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിലെ നായകനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ അജഡയിലില്ലെന്നും യു.ഡി.എഫിന്റെ ശക്തി ഐക്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. യു.ഡി.എഫിന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. കേരളത്തില്‍ ബി.ജെ.പി സാന്നിധ്യം ഉണ്ടാകില്ല- അദ്ദേഹം വ്യക്തമാക്കി.
Discussion about this post