കോട്ടയം: മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. 62 വയസ്സായിരുന്നു. ദീർഘനാളായി അസുഖബാധിതൻ ആയിരുന്നു.
ഉച്ചയോടെയായിരുന്നു മരണം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അടുത്ത ദിവസം പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം സംസ്കരിക്കും.
മിമിക്രി രംഗത്ത് വർഷങ്ങളായി പ്രവർത്തിച്ചു വരികയാണ് സോമരാജ്. പ്രശസ്തരായ നിരവധി മിമിക്രി താരങ്ങൾക്കൊപ്പം അദ്ദേഹം വേദി പങ്കിട്ടിട്ടുണ്ട്. ഫാന്റം, ബാംബൂ ബോയ്സ്, ഇലകൾ പച്ച പൂക്കൾ മഞ്ഞ, ചാക്കോ രണ്ടാമൻ, ആനന്ദഭൈരവി, അണ്ണൻതമ്പി എന്നീ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ദിലീപ് നായകനായ
കിംഗ് ലയർ ആയിരുന്നു അവസാന ചിത്രം. കരുമാടി രാജേന്ദ്രൻ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും നിർവഹിച്ചിട്ടുണ്ട്.
Discussion about this post