ന്യൂഡെല്‍ഹി: ലോകം പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ചില ഫോണുകളില്‍ വാട്‌സാപ്പ് നിലയ്ക്കുമെന്ന് സൂചന. ഏതാനും ചില ആന്‍ഡ്രോയ്ഡ് ഐഫോണുകളും ഇതില്‍ ഉള്‍പ്പെടും. ഏകദേശം അമ്പതോളം ഫോണുകളില്‍ ഡിസംബര്‍ 31 ന് ശേഷമാകും ഇന്‍സ്റ്റന്റ് മെസേജിംഗ് സേവനമായ വാട്‌സാപ്പ് പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത്.
ഐഫോണ്‍ 5, 5സി മോഡലുകളും സപ്പോര്‍ട്ട് നിലയ്ക്കുന്നവയില്‍ ഉള്‍പ്പെടുന്നുണ്ട്. വാട്‌സാപ്പ് അപ്‌ഡേറ്റുകള്‍ ജനുവരി ഒന്നു മുതല്‍ ഈ ഫോണുകളില്‍ ലഭ്യമാകില്ല.
വാട്‌സാപ്പ് പ്രവര്‍ത്തനം നിലയ്ക്കുന്ന ഫോണുകള്‍: ആപ്പിള്‍ ഐഫോണ്‍ 5, ആപ്പിള്‍ ഐഫോണ്‍ 5സി, ആര്‍ക്കോസ് 53 പ്ലാറ്റിനം, എല്‍ജി ഒപ്റ്റിമസ് എല്‍ജി 2, എല്‍ജി ഒപ്റ്റിമസ് എല്‍ 7, എല്‍ ഒപ്റ്റിമസ് എല്‍7 ടു, എല്‍ ജി ഒപ്റ്റിമസ് എല്‍ 7ടു ഡ്യുവല്‍, എല്‍ജി ഒപ്റ്റിമസ് നൈട്രോ എച്ച് ഡി, മെമോ സെഡ് ടിഇവി956, സാംസംഗ് ഗ്യാലക്‌സി ഏസ് 2, സാംസംഗ് ഗ്യാലക്‌സി കോര്‍,സാംസംഗ് ഗ്യാലക്‌സി എസ് 2, സാംസംഗ് ഗ്യാലക്‌സി എസ്3 മിനി, സാംസംഗ് ഗ്യാലക്‌സി ട്രെന്‍ഡ് ടു, സാംസംഗ് ഗ്യാലക്‌സി ട്രെന്‍ഡ് ലൈറ്റ്, സാംസംഗ് ഗ്യാലക്‌സി എക്‌സകവര്‍ 2, സോണി എക്‌സ്പീരിയ ആര്‍ക് എസ്, സോണി എക്‌സ്പീരിയ മിറോ,സോണി എക്‌സ്പീരിയ നിയോ എല്‍, വികോ സിങ്ക് ഫൈവ്, വികോ ഡാര്‍ക്‌നൈറ്റ് സെഡ്ടി, ഗ്രാന്റ് എസ് ഫ്‌ളക്‌സ് സെഡ്ടിഇ, ഗ്രാന്റ് എക്‌സ് ക്വാഡ് വി987സെഡ്ടിഇ, എച്ച്ടിസി ഡിസയര്‍ 500, ഹ്വാവെയ് അസന്‍ഡ് ഡി, ഹ്വാവെയ് അസന്‍ഡ് ഡി1, ഹ്വാവെയ് അസന്‍ഡ് ഡി2, ഹ്വാവെയ് അസന്‍ഡ് ജി740, ഹ്വാവെയ് അസന്‍ഡ് മേറ്റ്, ഹ്വാവെയ് അസന്‍ഡ് പി1, ക്വാഡ് എക്‌സ് എല്‍,ലെനവോ എ820, എല്‍ജി ഇനാക്ട്, എല്‍ജി ലൂസിഡ് 2, എല്‍ജി ഒപ്റ്റിമസ് 4എക്‌സ് എച്ച് ഡി, എല്‍ജി ഒപ്റ്റിമസ് എഫ്3, എല്‍ജി ഒപ്റ്റിമസ് എഫ്3ക്യു, എല്‍ജി ഒപ്റ്റിമസ് എഫ്5, എല്‍ജി ഒപ്റ്റിമസ് എഫ്6, എല്‍ജി ഒപ്റ്റിമസ് എഫ്7, എല്‍ജി ഒപ്റ്റിമസ് എല്‍2 ടു, എല്‍ജി ഒപ്റ്റിമസ് എല്‍3 ടു, എല്‍ജി ഒപ്റ്റിമസ് എല്‍3 ടുഡ്യുവല്‍, എല്‍ജി ഒപ്റ്റിമസ് എല്‍4 ടു, എല്‍ജി ഒപ്റ്റിമസ് എല്‍4ടുഡ്യുവല്‍, എല്‍ജി ഒപ്റ്റിമസ് എല്‍5, എല്‍ജി ഒപ്റ്റിമസ് എല്‍ ഡ്യുവല്‍.











Discussion about this post