ഇന്ത്യൻ ക്രിക്കറ്റ് വലിയ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ലോകത്ത് ആർക്കും പഴയതൊന്നും ഓർക്കാൻ താത്പര്യമില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ ഗൗതം ഗംഭീറിന്റെ പഴയ പോസ്റ്റുകൾ കുത്തിപ്പൊക്കുന്ന കാര്യത്തിൽ ആർക്കും പഴയതൊന്നും പുതിയതെന്നോ ഇല്ല. 2026 ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് ശേഷം, 2019 ലെ ഒരു പോസ്റ്റ് വീണ്ടും ചർച്ചയായിരിക്കുകയാണ്.
എക്‌സിലെ (മുമ്പ് ട്വിറ്റർ) പോസ്റ്റിൽ, സഞ്ജു സാംസണെക്കുറിച്ച് ഗംഭീർ പറഞ്ഞ വാക്കുകളാണ് വീണ്ടും ആളുകൾക്കിടയിൽ ചർച്ചയായത്. സഞ്ജു ഇന്ത്യൻ ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പറാകണം എന്ന് 2019 ൽ തന്നെ പറഞ്ഞ ഗംഭീർ , ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനായപ്പോൾ സഞ്ജുവിന് നൽകുന്ന അവസരങ്ങളിൽ വലിയ കാര്യമായ മാറ്റങ്ങൾ ഒന്നും കൊണ്ടുവന്നില്ല. ടി 20 യിൽ ഓപ്പണറായി നിന്നിരുന്ന സഞ്ജുവിനെ മധ്യനിരയിലേക്കും പിന്നെ ടീമിന് പുറത്തേക്കുമെല്ലാം വിടുന്ന കാഴ്ചക്കും ക്രിക്കറ്റ് ലോകം സാക്ഷിയായി. ഗില്ലിന്റെ ഓപ്പണർ എന്ന നിലയിലുള്ള കടന്നുവരവായിരുന്നു ഇതിന് കാരണം. അതോടെ സഞ്ജു ലോകകപ്പ് സ്‌ക്വാഡിൽ പോലും ഇടം പിടിക്കില്ല എന്ന് കരുതിയവരും ഏറെയാണ്.
എന്നാൽ ടീമിന്റെ പോസ്റ്റർ ബോയ് ആയിരുന്ന ഗില്ലിനെ ഒഴിവാക്കി പകരം സഞ്ജുവിനെ ടി 20 ലോകകപ്പ് ടീമിന്റെ ഓപ്പണറാക്കി സെലെക്ഷൻ കമ്മിറ്റി ഞെട്ടിച്ചു. തങ്ങൾക്ക് ” കീപ്പിംഗ് കൂടി ചെയ്യുന്ന ഓപ്പണറെയാണ് വേണ്ടത് എന്നാണ് അജിത് അഗാർക്കർ സഞ്ജുവിനെ തിരഞ്ഞെടുത്തതിന് പിന്നാലെ പറഞ്ഞ വാക്ക്.
2019 മാർച്ച് 29-നാണ് ഗംഭീറിന്റെ പ്രസ്തുത ട്വീറ്റ് വന്നത്. സാംസണിന്റെ ജനപ്രീതി അതിന്റെ പാരമ്യത്തിലെത്തിയ സമയത്ത്, ഗംഭീർ ഇങ്ങനെ എഴുതി: “സാധാരണയായി ക്രിക്കറ്റിലെ വ്യക്തികളെക്കുറിച്ച് സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റെ കഴിവുകൾ കാണുമ്പോൾ, സഞ്ജു സാംസൺ നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ-ബാറ്റ്സ്മാൻ ആണെന്ന് ഞാൻ പറയുന്നു. എനിക്ക്, അദ്ദേഹം ലോകകപ്പിൽ നാലാം നമ്പർ ബാറ്റ്സ്മാൻ ആയിരിക്കണം.”
എന്തായാലും ആറ് വർഷങ്ങൾക്ക് ശേഷം, ഗംഭീർ പരിശീലകനായതോടെ, സാംസൺ തന്റെ പരമ്പരാഗത ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തി. സഞ്ജുവിനെ മധ്യനിരയിലിറക്കിയാൽ അത് താരത്തിന്റെ സ്വാഭാവിക ഗെയിമിനെ നശിപ്പിക്കും എന്നതുകൊണ്ട് തന്നെയാണ് ഏറെ ആലോചനക്ക് ശേഷം സഞ്ജുവിനെ ഓപ്പണറാക്കുകയും അത് വഴി സഞ്ജു- അഭിഷേക് ആക്രമണ ബാറ്റിംഗ് കോമ്പിനേഷനെ ടീം ഇഷ്ടപ്പെടുകയും ചെയ്തത്.
” ഇത്രയും നാളും സഞ്ജുവിനെ ഗംഭീർ തഴഞ്ഞു എന്ന് പറഞ്ഞവർക്ക് ഇനി കരച്ചിൽ നിർത്താം”
” ഗംഭീറിനെ തെറി മാത്രം പറഞ്ഞ സഞ്ജു ആരാധകർ ഇനി മാപ്പ് പറയുക”
എന്തായാലും ഇത്തരത്തിൽ ഒരുപാട് അഭിപ്രായങ്ങളാണ് എക്‌സിലടക്കം കാണുന്നത്.













Discussion about this post