തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരത്തിന്റെ മുഖമുദ്രയായ അനന്തപത്മനാഭനെ വണങ്ങി, പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ബിജെപി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യാനായി എത്തിയത്. കാൽനടയായി കോർപ്പറേഷനിലേക്ക് എത്തിയ ബിജെപി അംഗങ്ങൾക്ക് വൻ സ്വീകരണം ആയിരുന്നു ലഭിച്ചത്.
തിരുവനന്തപുരം ജില്ലയിലെ ബിജെപിയുടെ നിരവധി മുതിർന്ന നേതാക്കൾ ഉൾപ്പെടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ, മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ, കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ എന്നിവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ഭാരത് മാതാ കീ ജയ് വിളിച്ചും ഗണഗീതം ചൊല്ലിയും തലസ്ഥാനത്തെ ബിജെപി പ്രവർത്തകർ ആഹ്ളാദാരവങ്ങൾ മുഴക്കി.
തിരുവനന്തപുരം കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിജെപി അംഗങ്ങളും കോൺഗ്രസ് അംഗങ്ങളും ദൈവ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം സിപിഎം അംഗങ്ങൾ ദൃഢപ്രതിജ്ഞ ചെയ്തു.
മേയര്‍ തെരഞ്ഞെടുപ്പ് 26ന് നടക്കുന്നതായിരിക്കും. മേയർ, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പുകൾ 26ന് രാവിലെ 10:30 നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് 2.30നും ആണ് നിശ്ചയിച്ചിട്ടുള്ളത്. കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നതിനാൽ രാവിലെ ഒന്‍പത് മണി മുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.










Discussion about this post