ന്യൂഡൽഹി : എസി, നോൺ-എസി ട്രെയിനുകളുടെ ടിക്കറ്റ് നിരക്കിൽ വർദ്ധനവ് പ്രഖ്യാപിച്ച് റെയിൽവേ. പുതിയ ടിക്കറ്റ് നിരക്കുകൾ ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരും. 215 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് നിരക്ക് വർദ്ധിപ്പിക്കേണ്ടതില്ലെന്ന് റെയിൽവേ തീരുമാനിച്ചു. ഇക്കാരണത്താൽ ദിവസേനയുള്ള ലോക്കൽ ട്രെയിനുകളിൽ ടിക്കറ്റ് നിരക്ക് വർദ്ധനവ് ഉണ്ടായിരിക്കുന്നതല്ല.
215 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്ക് ഓർഡിനറി ക്ലാസിൽ കിലോമീറ്ററിന് ഒരു പൈസയുടെ വർദ്ധനവും മെയിൽ/എക്സ്പ്രസ്, എസി ക്ലാസുകളിൽ കിലോമീറ്ററിന് 2 പൈസയുടെ വർദ്ധനവും ആണ് റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ നിരക്ക് ക്രമീകരണം ഏകദേശം ₹600 കോടിയുടെ അധിക വരുമാനം ഉണ്ടാക്കുമെന്ന് റെയിൽവേ കണക്കാക്കുന്നു. റെയിൽവേയുടെ കണക്കനുസരിച്ച്, പ്രവർത്തന ചെലവുകൾ വഹിക്കുന്നതിനും സ്റ്റേഷൻ സൗകര്യങ്ങൾ, കോച്ച് അറ്റകുറ്റപ്പണികൾ, സുരക്ഷ തുടങ്ങിയ യാത്രക്കാരുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഈ തുക ഉപയോഗിക്കുമെന്ന് റെയിൽവേ അറിയിച്ചു.
രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത്, തേജസ്, ഹംസഫർ, അമൃത് ഭാരത്, മഹാമന, ഗതിമാൻ, അന്ത്യോദയ, ജൻ ശതാബ്ദി, യുവ എക്സ്പ്രസ്, എസി വിസ്റ്റാഡോം കോച്ചുകൾ, അനുഭൂതി കോച്ചുകൾ, സാധാരണ നോൺ-സബർബൻ സർവീസുകൾ തുടങ്ങിയ പ്രീമിയർ, സ്പെഷ്യൽ ട്രെയിൻ സർവീസുകൾക്കും പുതിയ നിരക്ക് പരിഷ്കരണം ബാധകമാകും.









Discussion about this post