തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയ്ക്കടുത്ത് വടശ്ശേരിക്കോണത്ത് സുഹൃത്ത് പതിനേഴുകാരിയായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. സംഭവത്തില്‍ നേരത്തെ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന സുഹൃത്ത് ഗോപുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശ്രീ ശങ്കര കോളെജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ സംഗീതയാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെ പള്ളിക്കല്‍ സ്വദേശിയായ ഗോപു സംഗീതയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീടിന് സമീപം രക്തം വാര്‍ന്ന നിലയിലാണ് സംഗീതയെ കണ്ടെത്തിയത്.
മുമ്പ് ഇവര്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്നും അകന്നതിന് ശേഷം ഗോപുവിന് സംഗീതയെ സംശയമായതുമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരാളുമായി സംഗീതയ്ക്ക് അടുപ്പമുണ്ടോ എന്നറിയാന്‍ അഖില്‍ എന്ന പേരില്‍ ഗോപു മറ്റൊരു സിം ഉപയോഗിച്ച് സംഗീതയെ വിളിച്ച് ബന്ധം സ്ഥാപിക്കുകയും കൊലപാതകം നടന്ന ദിവസം അഖില്‍ എന്ന പേരില്‍ കാണാനെത്തുകയും ചെയ്തുവെന്നാണ് വിവരം. വന്നത് ഗോപു ആണെന്ന് അറിയാതെയാണ് സംഗീത പുറത്തിറങ്ങിയത്. എന്നാല്‍ സത്യമറിഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഗോപു കത്തി ഉപയോഗിച്ച് സംഗീതയെ ആക്രമിക്കുകയുമായിരുന്നു.
Discussion about this post