ഇടുക്കി: കോഴിപ്പോര് നടത്തുന്ന പൂവന് കോഴികളെ ലേലത്തില്‍ വാങ്ങുന്നത് പതിവുള്ള കാര്യമാണ്. എന്നാലിതാ കേരളക്കരയില്‍, ഇടുക്കിയില്‍ ഒരു പൂവന്‍കോഴി ലേലത്തിനായി എത്തി. നിലവിലെ കോഴിയിറച്ചിയുടെ ആറിരട്ടിയില്‍ കൂടുതല്‍ വിലയില്‍ വില്‍ക്കുകയും ചെയ്തു.
ഇടുക്കിയിലെ പരിവര്‍ത്തനമേട് ക്ലബ്ബ് പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് പ്രദേശവാസിയായ ആലുങ്കല്‍ ജോഷി വിചിത്രമായ ലേലത്തിന് തുടക്കമിട്ടത്. പൂവന്‍കോഴിയെ ലേലത്തിന് വെച്ച് പണം കണ്ടെത്താനായിരുന്നു ശ്രമം.
ലേലം തുടങ്ങിയത് പത്ത് രൂപയില്‍ നിന്നാണ്, എന്നാല്‍ വിചിത്രമായ ലേലത്തിന് ജനങ്ങളുടെ സഹകരണം കൂടിയതോടെ വാശി കയറി, ലേലം മുറുകി, ലേലത്തുകയും കൂടി. ലേലത്തുക നൂറും ആയിരവും കടന്ന് പതിനായിരത്തിലെത്തി. അവിടം കൊണ്ടും അവസാനിച്ചില്ല, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് അജീഷ് മുതുകുന്നേലാണ് ഏറ്റവുമൊടുവില്‍ മൂന്നു തരം പറഞ്ഞ് ലേലം ഉറപ്പിച്ചത്, വിലയോ 13,300 രൂപയും.
Discussion about this post